ന്യൂദല്‍ഹി: സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ നടത്തുന്ന സമരങ്ങള്‍ ഗാന്ധിയന്‍ മാര്ഗത്തിലുള്ളതല്ലെന്നു മഹാത്മഗാന്ധിയുടെ ചെറു മകന് തുഷാര്‍ ഗാന്ധി. നിത്യേനയുള്ള പ്രവൃത്തി മാത്രമാണു ഹസാരെ ചെയ്യുന്നതെന്നും തുഷാര്‍ ഗാന്ധി കുറ്റപ്പെടുത്തി.
നിരാഹാര സമരത്തിനായി അദ്ദേഹം ദല്‍ഹിയിലെത്തുന്നു. രാജ്ഘട്ട് സന്ദര്‍ശിക്കുന്ന ഹസാരെ അവിടെ നിന്നു നേടുന്ന ശക്തി ജനങ്ങളുടെ നേര്‍ക്കു പ്രയോഗിക്കുന്നു. ഇതാണ് ഹസാരെയുടെ മാര്‍ഗമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഹസാരെയുടെ രാജ്ഘട്ടിലെ ധ്യാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ പിടിച്ചു നിര്‍ത്തുന്നതിന് വേണ്ടിയാണ് ഹസാരെയുടെ ഇത്തരം പ്രകടനങ്ങള്‍. ചടങ്ങുകള്‍ക്കപ്പുറത്തേക്ക് ഗാന്ധിയന്‍ ആദര്‍ശങ്ങളെ കുറിച്ച് തികഞ്ഞ ബോദ്ധ്യമുണ്ടാകുകയാണെങ്കില് സമരത്തിന്റെ പ്രചോദനം തികച്ചും സത്യസന്ധമായിരിക്കുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: