മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ ഗരെറോയില് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ ഉള്ളതായി റിപ്പോര്‍ട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
ഗരെറോയിലെ ഇഗുവാലയ്ക്ക് തെക്ക്പടിഞ്ഞാറായി 42 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങുകയും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടുകയും ചെയ്തു. ആദ്യം 6.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
തുടര്‍ ചലനങ്ങളുടെ ഭീതിയില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: