തൃശൂര്‍: ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴിക്കോടിനെ വിദഗ്ധ പരിചരണത്തിന് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. രോഗനിലയില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ചികിത്സാ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നു മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
ശാരീരിക അവശതയെത്തുടര്‍ന്നു തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഴീക്കോടിന് അര്‍ബുധ ബാധയുളളതായി കണ്ടെത്തിയതിനാലാണ് അമലയിലേക്കു മാറ്റിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ദേഹവുമയി ഫോണില്‍ സംസാരിച്ചിരുന്നു.
അസുഖം മൂലം ക്ഷീണിതനായതിനാല്‍ കുറച്ചുനാളായി പൊതുപരിപാടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: