ഇസ്ലാമബാദ്: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനിലുണ്ടായ നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമാണെന്ന് മിലിറ്ററി ഓപ്പറേഷന് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഷ്ഫഖ് നദീം വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ഇത്തരത്തിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന് അതിര്‍ത്തിയില്‍ വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഡെയ്ലി ടൈം എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റ് ചില പത്രങ്ങള്‍ പാക്കിസ്ഥാനെതിരെയുണ്ടായ ആസൂത്രിത ആക്രമണമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. നാറ്റോ സൈന്യത്തിന്റെ ആക്രമണങ്ങള്‍ ഇനിയും തങ്ങള്‍ പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടിന്റെ അവസാനഭാഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം നാറ്റോ ആക്രമണത്തിന്റെ ഭാഗമായി നടക്കുന്ന അന്വേഷണത്തിന്റെ പ്രാഥമിക വിവരമനുസരിച്ച് അതിര്‍ത്തി ഏകോപന സംവിധാനം ലംഘിക്കപ്പെട്ടെന്നും അങ്ങനെയാണ് വ്യോമാക്രമണം ഉണ്ടായതെന്നുമാണ്. എന്നാല്‍ നാറ്റോ ആക്രമണത്തിനുശേഷം പ്രസിഡന്റ് ബരാക് ഒബാമ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: