കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോഴിക്കോടിന് ആദ്യ സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ മണിയൂര്‍ എച്ച്എസ്എസിലെ എ.എം. ബിന്സിയാണു സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോമീറ്റര്‍ നടത്തത്തില്‍ എറണാകുളം മാര്‍ ബേസിലിന്റെ വി.ആര്. രഞ്ജിത്തും സ്വര്‍ണം നേടി.
60 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 29 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് പറളി ഒന്നാമതും എറണാകുളം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തുമാണ്. ഇന്ന് രാവിലെ മൂന്നു മീറ്റ് റെക്കോഡുകള്‍ പിറന്നു. പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല് 1500 മീറ്ററില്‍ റെക്കോഡ് നേടി. ഇന്നലെ 3000 മീറ്ററില്‍ അഫ്സല് റെക്കോഡ് നേടിയിരുന്നു.
1500 മീറ്റര്‍ സീനിയര്‍ വിഭാഗത്തില്‍ ലിജോ മാണിയാണു റെക്കോഡോടെ സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം 1500, 800, 400 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണം നേടി മീറ്റിലെ താരമായി. കോഴിക്കോട് ഉഷ സ്കൂളിലെ ജെസി ജോസഫിന്റെ വകയാണു മൂന്നാമത്തെ റെക്കോഡ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണു റെക്കോഡ്.
പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു. ചിത്ര രണ്ടാമത്തെ സ്വര്‍ണം നേടി. ഇന്നലെ 3000 മീറ്ററിലും ഇന്ന് 1500 മീറ്ററിലുമാണു നേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: