കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു സൈനികര്‍ മരിച്ചു. നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറഗോധ് പ്രദേശത്തു രാവിലെ 7.25നായിരുന്നു സ്ഫോടനം നടന്നത്.
വഴിയരികിലെ മണ്‍കൂനയില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിനു പിന്നില്‍ തെഹ്രിക് ഇ താലിബാന് എന്ന ഭീകര സംഘടനയെന്ന് കറാച്ചി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: