തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കെ.എ.റൗഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി തിരുവനന്തപുരത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തലവന് എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലിനായി ഡിസംബര്‍ എട്ടിനോ ഒമ്പതിനോ ഹാജരാകണമെന്നു കാണിച്ച് കുഞ്ഞാലിക്കുട്ടിക്ക് നോട്ടിസ് നല്‍കിയിരുന്നു. കേസന്വേഷണത്തിന്റെ സമയം ഡിസംബര്‍ 22ന് അവസാനിക്കാനിരിക്കെയാണു അന്വേഷണ സംഘത്തിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: