ബീജിംഗ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഇടപെടലിനെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി ബീജിംഗിലെ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന 22 ഇന്ത്യക്കാരായ വജ്രവ്യാപാരികളില്‍ 13 പേരെ വിട്ടയക്കാന്‍ ചൈന തീരുമാനിച്ചു. ഇവര്‍ക്ക് രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ചൈനയിലെ ഷെന്‍സന്‍ നഗരത്തിലെ പ്രാദേശിക കോടതി ഉത്തരവുപ്രകാരം പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വജ്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇവര്‍ അറസ്റ്റിലായത്. പതിമൂന്ന് പേരെ വിട്ടയക്കുന്നതോടൊപ്പം ബാക്കി 9 വ്യാപാരികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാരരെന്ന് കണ്ടെത്തിയവര്‍ക്ക് ഒരുമാസം മുതല്‍ ആറുവര്‍ഷം വരെ തടവ് ലഭിച്ചേക്കും.
കഴിഞ്ഞമാസം തന്റെ ചൈന സന്ദര്‍ശന വേളയില്‍ തടവിലായ വ്യാപാരികളെ വിട്ടയക്കണമെന്ന ആവശ്യവുമായി ഉന്നത അധികാരികളെ കാണുകയും ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 7.3 മില്യണ്‍ ഡോളര്‍ മൂല്യമുള്ള വജ്രം 2010 ജനുവരിയില്‍ ഹോംങ്കോഗില്‍ നിന്നും ചൈനയിലേക്ക് കടത്തിയെന്ന കേസിലായിരുന്നു ഇവരെ പിടികൂടിയത്. അറസ്റ്റിലായ 22 പേരില്‍ 14 പേര് മുംബൈ സ്വദേശികളും എട്ടുപേര്‍ സൂറത്തുകാരുമാണ്.
എന്നാല്‍ അറസ്റ്റിലായ 22 വ്യാപാരികളേയും തനിക്ക് അറിയാമെന്നും ചൈനയുടെ ഈ നടപടി അഭിനന്ദനാര്‍ഹമാണെന്നും ഹോംങ്കോഗിലെ വജ്രവ്യാപാരിയായ വിജയ് ശ്വേത്ത് വ്യക്തമാക്കി. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ക്ക് ഈ നടപടി ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: