ന്യൂദല്‍ഹി: ഈ മാസം 11 ന് അണ്ണാഹസാരെ സംഘം നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടികള്‍ക്കുവേണ്ടി ദല്‍ഹിയിലെ ജന്ദര്മന്ദിര് അനുവദിച്ചു. ലോക്പാല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുവേണ്ടി ഒരു ദിവസത്തെ പ്രതിഷേധപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബില്ലിലെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റിയുടെ ശുപാര്‍ശകളോടുള്ള അസന്തുഷ്ടി പ്രകടിപ്പിക്കുന്നതിനായി ജന്തര്മന്ദറില്നിന്ന് പ്രതീകാത്മക റാലിയും നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം, പാര്‍ലമെന്റിലെ ശൈത്യകാല സമ്മേളനത്തില്‍ ശക്തമായ അഴിമതി വിരുദ്ധ നയം പാസാക്കിയില്ലെങ്കില്‍ മരണംവരെ നിരാഹാരം നടത്താനും അണ്ണാ സംഘം ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബര്‍ 27 മുതല്‍ ആരംഭിക്കാനിരിക്കുന്ന സത്യഗ്രഹ സമരത്തിന് ദല്‍ഹി കോര്പ്പറേഷന് രാംലീലാ മൈതാനം നേരത്തെ അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: