ന്യൂദല്‍ഹി: വാഹനങ്ങളില്‍ അതീവസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നാലാഴ്ചയ്ക്കകം നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അദ്ധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്.
നാലാഴ്ചയ്ക്കകം ഇതുസംബന്ധിച്ച സത്യവാങ്ങ്മൂലം സംസ്ഥാനങ്ങള്‍ നല്‍കണം. സമയപരിധിക്കുള്ളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ആള് ഇന്ത്യാ ടെററിസ്റ്റ് ഫ്രണ്ട് ചെയര്മാന് എം.എസ്. ബിട്ട സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്ബന്ധമക്കാന് സംസ്ഥാനങ്ങള്‍ക്ക് ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതിവ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: