ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനെതിരായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിനു പങ്കുണ്ടെന്നതിനു തെളിവാണു കോടതി വിധിയെന്നും അതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം.
സഭാ നടപടികള്‍ ആരംഭിച്ച ഉടനെ പ്രതിപക്ഷം ബഹളമാരംഭിക്കുകയായിരുന്നു. ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ആദ്യഘട്ടത്തില്‍ ഉച്ചയ്ക്ക് 12 മണിവരെയും തുടര്‍ന്ന് രണ്ട് മണിവരെയും സഭകള്‍ നിര്‍ത്തിവെച്ചു. സ്പെക്ട്രം ഇടപാടില്‍ സി.ബി.ഐ ഡയറക്ടര്‍, ധനകാര്യ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന് എന്നിവരെ വിസ്തരിക്കാമെന്ന പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ചിദംബരം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.
എന്നാല്‍ ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ വിലകയറ്റ പ്രശ്നത്തില്‍ ചര്‍ച്ച ആരംഭിച്ചു. സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: