കൊച്ചി: നഗരത്തിലെ അനധികൃത കെട്ടിടങ്ങള്ക്കെതിരേയുള്ള നടപടികള്‍ തുടരാന്‍ കോര്പ്പറേഷന് കൗണ്‍സില്‍ തീരൂമാനം. നികുതി അടയ്ക്കാതെയും അനുമതി വാങ്ങിയതിലും കൂടുതല്‍ നിലകള്‍ പണിതിട്ടുമുള്ള കെട്ടിടങ്ങള്ക്കെതിരേയാണു }ടപടി. 15കോടിയിലധികം രൂപയാണു ഇങ്ങെ} കോര്‍പ്പറേഷനു പിരിഞ്ഞുകിട്ടാനുള്ളത്. എം ജി റോഡിലും ഇടപ്പള്ളി ബൈപാസിന്റെ പരിസരങ്ങളിലുമുള്ള പ്രമുഖ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളാണു നികുതി അടക്കാതെ പ്രവര്‍ത്തിക്കുന്നതായി കോര്‍പ്പറേഷന്റെ സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്. 156 ാളം കെട്ടിടങ്ങള്‍ ഇങ്ങെ} പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ചിലരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും പരാതി സമര്‍പ്പിച്ച കെട്ടിട ഉടമകളുടെ പരാതി പരിഗണിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ് കൗണ്‍സിലിനെ} അറിയിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ കര്‍ശന}നടപടിയെടുക്കണമെന്നും അവ അടിയന്തിരമായി സീല്‍ ചെയ്യണമെന്നും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എന്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഒരു നില കെട്ടിടം നിര്‍മിക്കാനെന്ന പേരില്‍ അനുമതി വാങ്ങിയിട്ടു ഒന്‍പതു നിലകള്‍ വരെ കെട്ടിപ്പൊക്കിയിട്ടുള്ളവ നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള കെട്ടിടങ്ങളെ കണ്ടെത്തി നടപടിയെടുക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കാനും ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരൂമാനിച്ചു. ഫെസ്റ്റിവെല്‍ സീസണ് അടുത്തതിനാല്‍ വഴിയോരകച്ചവടക്കാര്‍ക്കു നിരോധനം ഏര്‍പ്പെടുത്തുന്നതു ദോഷമാകുമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ അഭിപ്രായം കക്ഷി ഭേദമന്യേ അംഗങ്ങള്‍ ഏകകണ് അംഗീകരിച്ചു. ജനുവരി രണ്ടാം വാരം ചേരുന്ന കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ചു കല്കറ്റര് അയച്ച കത്തിനു കൗണ്‍സിലിന്റെ വികാരം അറിയിച്ചുകൊണ്ടുള്ള മറുപടി അദ്ദേഹത്തിനു അയക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ജനുവരിയില്‍ നടക്കുന്ന വിശദമായ ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കും. നിലവില്‍ വഴിയോര കച്ചവടക്കാര്‍ക്കു }ല്കിയിട്ടുള്ള ഐഡിന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കണമെന്നു വേണുഗോപാല്‍ ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ കാര്‍ഡു ലഭിക്കാന്‍ വേണ്ടി ആവശ്യപ്പെട്ട സ്ഥലത്തല്ല മിക്കവരും ഇന്നു കച്ചവടം നടത്തുന്നത്. ഇതിന്റെ രേഖകള്‍ കോര്പ്പറേഷനിലുണ്ടാകുമെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് റെയ്ല്‍വെ സ്റ്റേഷനു മുന്നില്‍ കച്ചവടം നടത്താനായി 156 പേര്‍ക്കു ലൈസന്‍സ് കൊടുത്തിരുന്നു. എന്നാല്‍ അവരില്‍ പലരും പരമാര റോഡിലാണു കച്ചവടം നടത്തുന്നതെന്നു അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
എംജി റോഡില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ എടുത്തുമാറ്റനും പിഴ ഈടാക്കാനും ഉടന്‍ തന്നെ ടൗണ്‍ പ്ലാനിങ്ങ് കമ്മിറ്റി തീരുമാനിക്കുമെന്നു എ ജെ സോഹന്‍ പറഞ്ഞു. സ്വകാര്യയിടങ്ങളില്‍ ഉള്‍പ്പടെ കോര്പ്പറേഷന് പരസ്യം സ്ഥാപിക്കുന്നതിനു നികുതി ഈടാക്കാന്‍ ബെയിലോ പാസാക്കും. പിഡബ്ല്യൂഡി റോഡില്‍ കോര്പ്പറേഷന് സ്ഥാപിച്ച ബസ് ഷെല്‍ട്ടറുകളില്‍ അവരുടെ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചതു സംബന്ധിച്ചു }നടപടിയെടുക്കും. പരസ്യം സ്ഥാപിക്കുന്നതിനു കോര്പ്പറേഷന് അംഗീകാരം വേണമെന്നും പൊതുമാരാമത്തുമായി തര്‍ക്കമില്ലാതെ പ്രശ്നം പരിഹരിക്കുമെന്നും എ ജെ സോഹന്‍ പറഞ്ഞു. മുനിസിപ്പാലിറ്റി നിയമമനുസരിച്ചു തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്ക്കാണു ബസ് ഷെല്‍റ്ററുകള്‍ നിര്‍മിക്കാന്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
ടി കെ അഷ്റഫ്, കെ ജെ ജേക്കബ്, ടി ജെ വിനോദ് കുമാര്‍, ശ്യാമള എസ് പ്രഭു, അഡ്വ എന്‍ എ ഷെഫീഖ്, പി റെനീഷ്, മഹേഷ് കുമാര്‍, പ്രേമകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: