കാസര്‍കോട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഉപവസിക്കുന്ന പ്രതിപക്ഷ നേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട്ട് വി.എസ് അനുകൂലികള്‍ നിരാഹാര സത്യഗ്രഹം നടത്തി. നൂറ് കണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരും നിരാഹാരത്തില്‍ പങ്കെടുത്തു.
നീലേശ്വരത്തെ ബസ് സ്റ്റാന്റ് പരിസരത്താണ് ജില്ലയിലെ വി.എസ് അനുകൂലികളുടെ സത്യഗ്രഹം. ഇ.എം.എസ് പഠനകേന്രത്തിന്റെ പേരില്‍ നടത്തിയ സത്യഗ്രഹം മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാ പി.അമ്പാടി ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ പി.ഗൊരി അധ്യക്ഷത വഹിച്ചു.
സി.പി.എമ്മിന്റെ അറിവോടെയാണ് സത്യഗ്രഹം നടന്നതെങ്കിലും നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് വി.എസ് അനുകൂലികള്‍ സത്യഗ്രഹം ഇരുന്നത്. മുകളില്‍ നിന്നുള്ള ഇടപെടലുകളെ തുടര്‍ന്ന് പല ജില്ലാ കമ്മിറ്റി അംഗങ്ങളും അവസാന നിമിഷം സത്യഗ്രഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: