ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രദേശവാസികളായ 19 പേര് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഡാം കമ്മിഷന് ചെയ്യണമെന്നും അടിയന്തര സാഹചര്യം പരിഗണിച്ച് ജലനിരപ്പ് കുറയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓരോ നിമിഷവും ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നത്. മുന്‍ കരുതല്‍ നടപടികളെടുക്കണം. നടപടിക്രമങ്ങളുടെയും സാങ്കേതികത്വത്തിന്റെയും പേരില്‍ നടപടികള്‍ താമസിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: