ചെന്നൈ: തമിഴ്നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം. ചെന്നൈയിലെ ടി നഗറില്‍ മലയാളികളുടെ ലഘുഭക്ഷണ ശാലകള്‍ അടിച്ചുതകര്‍ത്തു. ചെന്നൈ, സേലം, കോയമമ്പത്തൂര് എന്നിവിടങ്ങളിലാണ് മലയാളികള്‍ക്ക് നേരെ ആക്രമണം നടന്നത്.
രാവിലെ പത്തുമണിയോടെ ചെന്നൈയ്ക്ക് സമീപം സെയ്ദാപെട്ടിലെ ഒരു ഹോട്ടലിലേക്ക് പ്രകടനമായെത്തിയ ഒരു സംഘം ആളുകള്‍ സാധനസാമഗ്രികളെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കും കേന്രസര്ക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ടി നഗറിലുള്ള ജോയ് ആലുക്കാസിന്റെ ഷോറൂമിലേക്കും ഒരു കൂട്ടം ആള്ക്കാര് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. ഇവരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ടി നഗറിലെ ബസ്സ്റ്റാന്‍ഡിന് സമീപമുള്ള രണ്ട് ലഘുഭഷണ ശാലകളും അക്രമികള്‍ അടിച്ചു തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: