ഇസ്ലാമാബാദ്: പാക് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിക്കു ഹൃദയാഘാതം. ഇതേത്തുടര്‍ന്ന് ചികിത്സയ്ക്കായി അദ്ദേഹം ഇസ്ലാമാബാദില് നിന്നു ദുബായിലേക്കു തിരിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടണിലെ ആശുപത്രിയില്‍ സര്‍ദാരിയെ ആഞ്ജിയൊപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
ദുബായ്യില് മക്കളെ സന്ദര്‍ശിക്കാനായി പോയ സര്‍ദാരിക്ക് അവിടെ വെച്ചാണ് അസ്വസ്ഥതകളുണ്ടായതെന്നും പറയുന്നു. തുടര്‍ന്ന് ഉടന്‍ ചികിത്സ തേടിയെന്നും ഇപ്പോള്‍ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യു.എസില്‍ നിന്നുള്ള രണ്ടു വിദഗ്ദ്ധരോടൊപ്പം ബ്രിട്ടീഷ് ഡോക്ടര്‍മാരും ചികിത്സയില്‍ പങ്കുചേര്‍ന്നിരുന്നു.
യാത്രയ്ക്കു മുന്‍പായി സര്‍ദാരി പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, ആഭ്യന്തര മന്ത്രി റഹ് മാന്‍ മാലിക്, സെനറ്റ് ചെയര്മാന് ഫാറൂഖ് എച്ച് നയീക് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ചില പാര്‍ലമെന്റ് അംഗങ്ങളെയും പേഴ്സണല്‍ സ്റ്റാഫുകളെയും അദ്ദേഹം കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: