ഇടുക്കി: ഡി.ജി.പി ജേക്കബ് പുന്നൂസ് മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തി. രാവിലെ ഏഴുമണിക്കായിരുന്നു സന്ദര്‍ശനം. അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു ഡി.ജി.പിയുടെ സന്ദര്‍ശനം മേഖലയില്‍ ഇരുപത്തിനാലു മണിക്കൂറും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിന് ശേഷം സ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ തന്നെ ജനങ്ങളെ അറിയിക്കുന്ന സംവിധാനം ഒരുക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും ഡി.ജി.പി അറിയിച്ചു.
ഡാമിലേക്കു കഴിഞ്ഞ ദിവസം നടന്നതുപോലുള്ള പ്രകടനങ്ങള്‍ അനുവദിക്കില്ല. സംഘര്‍ഷത്തെത്തുടര്‍ന്നു തമിഴ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനായി തമിഴ് നാട് ഡിജിപിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാം സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം ശബരിമലയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് സത്രത്തില്‍ സന്ദര്‍ശനം നടത്തും. അതിനു ശേഷം പീരുമേട്ടില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: