റായ്പൂര്‍: ഛത്തീസ്ഗഡിലെ ബസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പാലം തകര്‍ത്തു. ദേശീയപാത 30 ന്റെ ഭാഗമായുള്ള കന്ഡഗാവ് പാലമാണു തകര്‍ത്തത്. ഇതേത്തുടര്‍ന്നു മണിക്കൂറുകളോളം ഗതഗാതം തടസപ്പെട്ടു. മേഖലയില്‍ പട്രോളിങ് ശക്തമാക്കിയതായി ബസ്റ്റര്‍ എസ് പി രത്തന്‍ലാല്‍ ഡന്ഗി അറിയിച്ചു.
ആദ്യമായാണു ദേശീയപാതയില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുന്നത്. റായ്പൂരിനെ മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്റ്റര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 30 ലെ പാലമാണ് പുലര്‍ച്ചെ തകര്‍ത്തത്. റായ്പൂരില്‍നിന്ന് 210 കിലോമീറ്റര്‍ അകലെയുള്ള കൊണ്ടഗാവിലാണ് സംഭവം.
സൈന്യത്തിന്റെ സഹായത്തോടെ താത്കാലിക പാലം നിര്‍മ്മിച്ച് ഗതാഗതം പുന:സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കുഴിബോംബ് സ്ഥാപിച്ച മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി രത്തന്‍ ലാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: