തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി മന്ത്രിസഭായോഗത്തിന് എത്തി. എജിയോട് മന്ത്രിസഭാ യോഗത്തില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.
ഹൈക്കോടതിയില്‍ എ.ജി പറഞ്ഞത് വിവാദമായ സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന് മുമ്പാകെ വിശദീകരണം നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എ.ജിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് എം.കെ. പരമേശ്വരന് നായര്‍ ഇന്നലെ ഹൈക്കോടതിയില്‍ നല്കിയ വിശദീകരണവും ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: