കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച തന്നെ മാധ്യമങ്ങള്‍ വിചാരണ നടത്തുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ച തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
കോടതിയില്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടാണെന്നും തുടര്‍ന്ന് കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ചെയ്തതെന്നും എ.ജി വ്യക്തമാക്കി. എ.ജിയുമായി ബന്ധപ്പെടുത്തി ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങള്‍ തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്നം കേരളത്തിന്റെ പൊതുവായ പ്രശ്നമായി കണ്ട് എല്ലാവരും ഒരുമിച്ച് നില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
എ.ജി പറഞ്ഞ കാര്യങ്ങള്‍ കോടതിക്ക് ബോദ്ധ്യപ്പെട്ടുവെന്നും മറ്റുള്ളവര്‍ എന്തു പറയുന്നുവെന്നത് കാര്യമാക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: