വാഷിംഗ്ടണ്‍: ഇറാന് അഫ്ഗാന് അതിര്‍ത്തിയില്‍ തങ്ങളുടെ പെയിലറ്റില്ലാ യുദ്ധവിമാനം നഷ്ടപ്പെട്ടതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. ഈ വിമാനം തകര്‍ന്നുവീണത് തങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലത്തായതില് പെന്റഗണ്‍ വക്താവാണ് ആശങ്ക പ്രകടിപ്പിച്ചത്. വിമാനത്തെ വെടിവെച്ചു വീഴ്ത്തിയതാണെന്നും നിസ്സാര കേടുപാടുകള്‍ മാത്രമാണെന്നും ഇറാന് സൈന്യം അവകാശപ്പെട്ടു. ഇതാദ്യമായാണ് അമേരിക്കക്ക് തങ്ങളുടെ പെയിലറ്റില്ലാ യുദ്ധവിമാനം നഷ്ടമാവുന്നത്. ഇറാന് ഈ വിമാനം ലഭ്യമായതിനാല്‍ അവര്‍ക്ക് അതിന്റെ സാങ്കേതിക വിദ്യ മനസ്സിലാക്കാന്‍ കഴിയുമെന്നതിലാണ് അമേരിക്കയുടെ ദുഃഖമെന്ന് നാവിക ക്യാപ്റ്റന്‍ ജോണ്‍ കിര്‍ബി പറഞ്ഞു. അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ദൗത്യത്തിലായിരുന്ന പെയിലറ്റില്ലാ വിമാനം അഫ്ഗാനിസ്ഥാനു മുകളിലോ ഇറാനു മുകളിലോ പറന്നിരുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ വലിയ കേടുപാടുകള്‍ കൂടാതെ ഇത്തരം വിമാനം കൈവശപ്പെടുത്തിയാലും അതിന്റെ സാങ്കേതികവിദ്യ അനുകരിക്കാന്‍ ഇറാന് കഴിയില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വളരെ ഉയരത്തില്‍ പറക്കുന്ന ഇത്തരം വിമാനങ്ങള്‍ താഴെ വീണാല്‍ ചിതറിപ്പോകുമെന്ന് അപഗ്രഥന വിദഗ്ദ്ധന് ലോറന് തോംസണ്‍ വാര്‍ത്താലേഖകരെ അറിയിച്ചു. അമേരിക്കയുടെ പെയിലറ്റില്ലാ യുദ്ധവിമാനമായ ആര്‍ക്യൂ 170 സെന്റിനല്‍ ഒരു പറക്കുന്ന ചിറകുപോലെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റഡാറില്‍ ഈ വിമാനം ദൃശ്യമാകാന്‍ പ്രയാസമാണ്. അബോട്ടാബാദിലെ ഒസാമ ബിന്‍ലാദന്റെ പാര്‍പ്പിടത്തെ നിരീക്ഷിക്കാന്‍ ഇത്തരം വിമാനങ്ങളാണ് അമേരിക്ക ഉപയോഗിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: