ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ കേന്ദ്ര നടപടി വൈകിയാല്‍ മുന്നണി വിടുന്ന കാര്യം പറയാറായിട്ടില്ലെന്ന് ജലവിഭവ മന്ത്രി പി.ജെ ജോസഫ് പറഞ്ഞു. പ്രശ്നത്തില്‍ കേരള കോണ്‍ഗ്രസ് നടത്തിയ സമരത്തെ കെ.പി.സി.സി വിമര്‍ശിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും പി.ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
ഏത് നല്ല കാര്യം ചെയ്താലും വിമര്ശനങ്ങളുണ്ടാവുമെന്നും ഇക്കാര്യത്തില്‍ മാദ്ധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തരുതെന്നും ജോസഫ് അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാഷ്ട്രീയമായി ഇതിനെ കാണരുതെന്നും സത്യങ്ങള്‍ മാത്രമാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും അതിനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും മുഖ്യമന്ത്രിയും എ.കെ ആന്റണിയും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പി.ജെ ജോസഫ് പറഞ്ഞു.
പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹവും അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും പി.ജെ ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: