കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 34 പേര് മriച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാബൂളിലെ ഷിയാ മുസ്ലീങ്ങളുടെ പള്ളിയിലും വടക്കന്‍ പട്ടണമായ മസര്‍ ഇ ഷെരീഫിലുമാണ് ആക്രമണങ്ങള്‍ നടന്നത്. ഷിയ പള്ളിക്കു സമീപമുണ്ടായ സ്ഫോടനത്തില്‍ 16 പേര് മരിച്ചു.
അഫ്ഗാനിസ്ഥാനിലെ ദേശീയ ദിനമായ അഷുറ ആഘോഷിക്കാന്‍ പള്ളിയില്‍ എത്തിയവരാണ് സ്ഫോടനത്തിന് ഇരയായത്. അമ്പതോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ശരീരത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച് പള്ളിയിലെ ഗേറ്റിന് മുമ്പിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അഷുറ ആഘോഷിക്കുന്നതില്‍ നിന്ന് ഷിയാ മുസ്ലീങ്ങളെ താലിബാന് വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആക്രമണം നടന്നതെന്ന് കരുതുന്നു. പള്ളിയിലെ സ്ഫോടനത്തിന് പിന്നാലെയാണ് വടക്കന്‍ പട്ടണമായ മസര്‍ ഇ ഷെരീഫില്‍ സ്ഫോടനം നടന്നത്. സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോബ് പൊട്ടിയാണ് അപകടമെന്ന് കരുതുന്നു. നിരവധി പേര് ആഘോഷത്തിന് ഇവിടെ കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: