ഇസ്ലാമാബാദ്: അഫ്ഗാന് വിഷയം സംബന്ധിച്ചു ബോണില്‍ ചേരുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പാക്കിസ്ഥാന്. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുള്‍ ബാസിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
നാറ്റോ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു സമ്മേളനം ബഹിഷ്കരിക്കുന്നതായി പാക്കിസ്ഥാന് പ്രഖ്യാപിച്ചത്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ഫോണില്‍ വിളിച്ചു ഖേദം അറിയിച്ചു.
അതേസമയം പാക്കിസ്ഥാന്റെ തീരുമാനം ദുഃഖകരമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രതികരിച്ചു. യുദ്ധാനന്തര അഫ്ഗാനിസ്ഥാന്റെ ഭാവി തീരുമാനിക്കാന്‍ ചേര്‍ന്ന സമ്മേളനത്തില്‍ അയല്‍രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ പാകിസ്ഥാന്റെ പങ്കാളിത്തം നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന പാകിസ്ഥാന്റെ തീരുമാനം അവരുടെ പരമാധികാര രാഷ്ട്രത്തിന്റെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ ഭാവി തീരുമാനിക്കുന്ന മുഖ്യരാജ്യമാണ് പാക്കിസ്ഥാനെന്നും സമ്മേളനത്തിലെ പാക്കിസ്ഥാന്റെ സാന്നിദ്ധ്യം പരമപ്രധാനമാണെന്നും മൂണ്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: