ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക പരത്തുന്നതു തമിഴ്നാടാണെന്ന് മന്ത്രി പി.ജെ. ജോസഫ്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംസ്ഥാനത്തിന് ഒരുക്കാവുന്നതേയുളളൂവെമ്മി, ആവശ്യമെങ്കില്‍ മാത്രം സി.ഐ.എസ്.എഫിനെ വിളിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഡാം പരിസരത്ത് സി.ഐ.എസ്.എഫിനെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് ഇന്നലെ കത്തയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ജോസഫിന്റെ പ്രതികരണം.
അതിനിടെ മുല്ലപ്പെരിയാര്‍ തര്‍ക്ക പരിഹാരത്തിന് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ണായക യോഗം ഇന്നു നടക്കും. പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനുളള വിശദമായ പദ്ധതി രേഖയും അടിയന്തരമായി ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവും സമിതിക്ക് മുന്നില്‍ വരും. ഇതേസമയം പി.ജെ.ജോസഫ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പി.ജെ.ജോസഫുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: