കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹൈക്കോടതിയില്‍ വിവാദ സത്യവാങ്ങ്മൂലം സമര്‍പ്പിച്ച അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഹാജരായി വിശദീകരണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാവിലെ പുതുപ്പള്ളിയിലെ വസതിയില്‍ തന്നെ വന്നു കണ്ട എ.ജി കാര്യങ്ങള്‍ വിശദീകരിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ച എ.ജിക്കെതിരെ നടപടി വേണമെന്ന് സര്‍ക്കാരിനുള്ളില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരണം നല്കാന് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചത്.
എ.ജിയുടെ നീക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തന്റെ മാത്രം പരിധിയിലല്ലെന്നും മറ്റു മന്ത്രിമാരുടെ നിലപാടുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്പര്യം എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നടക്കുന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ നിന്ന് തമിഴ്നാട് പിന്മാറിയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: