റാഞ്ചി: മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ വധിച്ചതില്‍ പ്രതിഷേധിച്ച് ഛത്തീസ്ഗഡില്‍ മാവോവാദികള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ബന്തില്‍ പരക്കെ അക്രമം. ബന്ദിനിടെ റെയില്‍വേ ട്രാക്കില്‍ നടത്തിയ സ്ഫോടനങ്ങളില്‍ 11 പേര് മരിച്ചു. രണ്ടു ജില്ലകളിലാണ് പുലര്‍ച്ചെ സ്ഫോടനം നടന്നത്.
ബൊക്കാറൊയില്‍ ഗോമിയ-ഡുംറി സ്റ്റേഷനുകള്‍ക്കിടയിലാണു സ്ഫോടനം നടത്തിയത്. എം.പിയും നിയമസഭ മുന്‍ സ്പീക്കറും പോകും വഴിക്കായിരുന്നു ഇവിടെ സ്ഫോടനം. ഇവരുടെ അകമ്പടി സേനയില്പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും. ഒരു എട്ടുവയസുകാരനും കൊല്ലപ്പെട്ടു.
ലാത്തെഹറില് ഹെഹഗര- ഛിപ്പദോഹര് സ്റ്റേഷനുകള്ക്കിടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. ഐ.ഇ.ഡി ഉപയോഗിച്ചാണ് സ്പോടനം നടത്തിയതെന്നു പൊലീസ് സൂപ്രണ്ട് കുല്‍ദീപ് ദ്വിവേദി പറഞ്ഞു. ആദ്യ ദിവസമായ ഇന്ന് ബന്ത് ജനജീവതിത്തെ സാരമായി ബധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഭൂരിഭാഗം ജനങ്ങളും വീടുകളില്‍ തന്നെ കഴിച്ചുകൂട്ടി.
അതേസമയം ആക്രമണം നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള ബസ്തര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ദണ്ഡേവാഡയിലെ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും അര്‍ദ്ധസൈനികര്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: