തിരുവനന്തപുരം: പനജി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രജതമയൂരം ലഭിച്ച മലയാള ചിത്രം ആദാമിന്റെ മകന് അബുവിനെ തിരുവനന്തപുരം രാജ്യാന്തര മേള (ഐഎഫ്എഫ് കെ)യുടെ മത്സര വിങഭാഗത്തില് നിന്ന് ഒഴിവാക്കി. ഇതോടെ മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഒരു ചിത്രവും ഇല്ലാതായി.
രാജ്യത്തെ ഏതെങ്കിലും ചലച്ചിത്ര മേളകളില്‍ പുരസ്കാരം നേടുന്ന ചിത്രം ഒഴിവാക്കണമെന്ന ചട്ടം പാലിച്ചാണ് ആദാമിന്റെ മകന് അബുവിനെ ഒഴിവാക്കിയതെന്നാണ് സംഘാടകര്‍ നല്കുന്ന വിശദീകരണം. ഇതോടൊപ്പം ഫിലിപ്പീന്‍സ് ചിത്രമായ പാലവന് ഫെയ്റ്റും മത്സര വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സബ് ടൈറ്റില്‍ ഇല്ല എന്ന കാരണം പറഞ്ഞ് ആദി മദ്ധ്യാന്തം എന്ന ചിത്രത്തെ ഐഎഫ്എഫ് കെ ഒഴിവാക്കിയിരുന്നു. പ്രത്യേക ജൂറി പുരസ്കാരമാണ് ഇന്നലെ കൊടിയിറങ്ങിയ ഗോവയിലെ പനജിയില്‍ നടന്ന 42മതു ദേശീയ ചലച്ചിത്ര മേളയില്‍ ആദാമിന്റെ മകന് അബുവിന് ലഭിച്ചത്. രജത മയൂരവും 15 ലക്ഷം രൂപയുമായിരുന്നു പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: