ന്യൂദല്‍ഹി: അടുത്ത മന്ത്രിസഭായോഗത്തില്‍ ഹാജരാകാന്‍ അഡ്വക്കറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ചതായി നിയമമന്ത്രി കെ.എം മാണി പറഞ്ഞു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് എജിയില്‍നിന്ന് നേരിട്ട് തെളിവെടുക്കുമെന്നും കെ.എം. മാണി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു കോടതിയില്‍ പറയുകയാണ് എജിയുടെ ചുമതല. ഇതിന് അദ്ദേഹം ബാധ്യസ്ഥനാണ്. കുരുടന് ആനയെ കണ്ടതു പോലെ സംസാരിച്ചിട്ടു കാര്യമില്ല. വ്യത്യസ്തമായി അദ്ദേഹം എന്തെങ്കിലും പറഞ്ഞെന്നു തനിക്കു വിശ്വസിക്കാനാകില്ല. ഇതു സംബന്ധിച്ച് ഇരുട്ടില്‍ തപ്പേണ്ട കാര്യമില്ല.
സംഭവിച്ചതെന്താണെന്ന് എ.ജിക്കു ക്യാബിനറ്റ് യോഗത്തിനു മുന്‍പാകെ നേരിട്ടു വിശദീകരിക്കാം. അദ്ദേഹത്തിനു നല്കുന്ന ഏറ്റവും ആദ്യത്തെയും മികച്ചതുമായ അവസരമാണിത്. എ.ജിയുടെ വിശദീകരണം കേട്ട ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മാണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: