ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 136.3 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തിലെ വനമേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം.
സെക്കന്റില്‍ 1763 ഘന അടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്റില്‍ 1821 ഘന അടി വെള്ളം തമിഴ്നാട്ടിലേക്കും 231 ഘനി അടി വീതം ഇടുക്കിയിലേക്കും ഒഴുകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: