കൊല്‍ക്കത്ത: പ്രതിപക്ഷത്തിന്റെയും ചില ഘടകകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശനിക്ഷേപ ബില്‍ അനുമതി നല്‍കിയതിനെ എതിര്‍ത്ത തൃണമൂലിനെ അനുനയിപ്പിക്കാനാണ് പ്രണബ് മമതയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ എതിര്‍പ്പ് ഉപേക്ഷിക്കാന്‍ മമത തയ്യാറാവാതിരുന്നതിനെത്തുടര്‍ന്നാണ് വിദേശനിക്ഷേപ തീരുമാനം നടപ്പാക്കുമെന്നത് നീട്ടിവെക്കാമെന്ന് പ്രണബ് മമതയെ അറിയിച്ചത്.
പ്രണബുമായി ഇന്നലെ രണ്ടുതവണ ചര്‍ച്ച നടത്തിയെന്നും ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് സര്‍ക്കാര്‍ നീട്ടിവെച്ചിരിക്കുകയാണെന്ന് അദ്ദേഹം തന്നെഅറിയിച്ചതായും മമത വാര്‍ത്താലേഖകരോട് പറഞ്ഞു. ഈ വിഷയത്തില്‍ സമവായമില്ലാതെ തീരുമാനം നടപ്പാക്കില്ല.
മുന്നണി ഭരണത്തില്‍ ഘടകകക്ഷികളുമായി ആലോചിച്ചശേഷമേ നയപരമായ തീരുമാനം പാടുള്ളൂ. ഇക്കാര്യം പ്രണബിനോട് സംസാരിച്ചശേഷമാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്ന് മമത പറഞ്ഞു. വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനം മരവിപ്പിച്ചത് വലിയ ചുവടുവെപ്പാണെന്നും ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനമാണിതെന്നും മമത അഭിപ്രായപ്പെട്ടു.
ചില്ലറവ്യാപാര മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച നടപടിയോടുള്ള എതിര്‍പ്പ് പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മമതയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന മമത തള്ളി. തുടര്‍ന്നാണ് മമതയുമായി ചര്‍ച്ചക്ക് പ്രണബിനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: