കോട്ടയം : ഡിസംബര്‍ ൩ അന്താരാഷ്‌ട്ര വികലാംഗദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് കോട്ടയം ജില്ലാതലത്തില്‍ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം കോട്ടയം കെപിഎസ് മേനോന്‍ ഹാളില്‍ റവന്യൂ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജോസ് കെ.മാണി എംപി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ഡിഎപിസി സംഘടനാപ്രതിനിധി സജിമോന്‍ ഇരവിനല്ലൂറ്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഉപദേശകസമിതി ചെയര്‍മാന്‍ എ.സി.ബേബി, മാമച്ചന്‍ തെളളകം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ റ്റി.ബാലചന്ദ്രന്‍ സ്വാഗതവും കാഞ്ഞിരപ്പളളി അഡീഷണല്‍ സിഡിപിഒ ആശാമോള്‍ കെ.വി. നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് നടന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂറ്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഫിലിപ്പ്, കൗണ്‍സിലര്‍ സിന്‍സി പാറേല്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.റ്റി.തോമസ് കെ.കെ.സോമസുന്ദരന്‍, സിസ്റ്റര്‍ പ്രശാന്തി, മെര്‍ലിന്‍ ജോസ് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: