Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോണ്‍ഗ്രസിന്റെ സങ്കുചിതത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2011, 09:34 pm IST
in Vicharam

ദേശീയ രാഷ്‌ട്രീയത്തില്‍ നേര്‍ക്കുനേര്‍ രണ്ടുചേരികളിലായി പോരാടുന്ന കക്ഷികളാണ്‌ കോണ്‍ഗ്രസ്സും ബിജെപിയും. ഭരണകക്ഷിയായ കോണ്‍ഗ്രസ്സും അംഗീകൃത പ്രതിപക്ഷമായ ബിജെപിയും രാജ്യത്തോടും ജനങ്ങളോടും അടിസ്ഥാന പ്രതിദ്ധത പുലര്‍ത്തേണ്ടവരാണ്‌. ബിജെപി രാഷ്‌ട്രം ഒന്നാമത്തേതും രാഷ്‌ട്രീയം രണ്ടാമത്തേതും എന്നു വിശ്വസിക്കുകയും ആ നിലയ്‌ക്ക്‌ പ്രവൃത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ്‌ അപ്രകാരമാണെന്ന്‌ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യ എന്തുകൊണ്ട്‌ ധര്‍മ്മാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ പാതയില്‍നിന്ന്‌ വ്യതിചലിച്ചുവെന്നും, എന്തുകൊണ്ട്‌ പ്രതീക്ഷിച്ച പുരോഗതി കൈവരിച്ചില്ലെന്നുമുള്ള ചോദ്യത്തിന്‌ കിട്ടുന്ന ഉത്തരം ദീര്‍ഘകാലം നാടുഭരിച്ച കോണ്‍ഗ്രസ്സിന്റെ കെടുകാര്യസ്ഥതയും പ്രീണന രാഷ്‌ട്രീയത്തിന്റെ ദുരന്തഫലങ്ങളും എന്നൊക്കെയാണ്‌. സാര്‍വത്രികമായ അഴിമതിയും മൂല്യത്തകര്‍ച്ചയും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ കോണ്‍ഗ്രസ്സിന്റെ സൃഷ്ടിയാണ്‌. രാജ്യം ഒന്നാമത്തേതും രാഷ്‌ട്രീയം രണ്ടാമത്തേതുമെന്ന്‌ കോണ്‍ഗ്രസ്‌ ചിന്തിക്കുകയും ആയത്‌ നെഞ്ചിലേറ്റി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ ഭാവി കൂടുതല്‍ മെച്ചപ്പെടുമെന്നുറപ്പാണ്‌.

അധികാരത്തിനും രാഷ്‌ട്രീയനേട്ടത്തിനുംവേണ്ടി രാജ്യതാല്‍പ്പര്യത്തെ തമസ്കരിക്കാന്‍ കോണ്‍ഗ്രസ്സ്‌ ശ്രമിക്കുന്ന സാഹചര്യമാണിവിടുള്ളത്‌. കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്റ്‌ സ്തംഭനം മുതല്‍ കേരളത്തിലെ മുല്ലപ്പെരിയാര്‍വരെയുള്ള പ്രശ്നങ്ങള്‍ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയത്തിന്റെ ദുര്‍ഭഗ സന്തതികളാണ്‌. കുതന്ത്രമാണ്‌ കോണ്‍ഗ്രസ്സിന്റെ ശൈലി. ദല്‍ഹിയിലെ എഐസിസി ആസ്ഥാനം മുതല്‍ വിവിധ പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ ഓഫീസ്സുകള്‍വരെ രാഷ്‌ട്രീയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്‌ മൂല്യങ്ങളേയും ധാര്‍മ്മികതയേയും തഴഞ്ഞുകൊണ്ടാണ്‌. പാര്‍ലമെന്റ്‌ സ്തംഭനത്തിലേക്ക്‌ ഇപ്പോള്‍ കാര്യങ്ങളെ കൊണ്ടെത്തിച്ച ചില്ലറ വ്യാപാര വിദേശ മുതല്‍മുടക്ക്‌ നയം കോണ്‍ഗ്രസ്‌ കുതന്ത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌. കേരളത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ബോധിപ്പിച്ച വിവാദനയം മറ്റൊരു ഉദാഹരണമാണ്‌. സത്യസന്ധത കൈമുതലാക്കി ധാര്‍മ്മിക രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ച മഹാത്മജിയുടെ പൈതൃകം കവര്‍ന്നെടുത്ത കക്ഷിയാണിത്തരം കപടരാഷ്‌ട്രീയം കയ്യാളുന്നത്‌.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയാല്‍ യുപിഎ ഭരണകൂടത്തിന്‌ വിലക്കയറ്റം, കള്ളപ്പണം, അഴിമതി, ലോക്പാല്‍ ബില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടതുണ്ടായിരുന്നു. ഇത്തരം വമ്പന്‍ പ്രതിസന്ധികളുടെ പാറകെട്ടുകളില്‍ തട്ടി ഇക്കൂട്ടര്‍ തകരുമെന്നുറപ്പായിരുന്നു. സഭയ്‌ക്കുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ യുപിഎയ്‌ക്ക്‌ കഴിയുമായിരുന്നില്ല. കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ അസ്വാരസ്യങ്ങളും അപശകുനങ്ങളും ദൃശ്യമായിരുന്നു. ഭരണമുന്നണിയില്‍പ്പെട്ട ഘടകകക്ഷികള്‍പോലും വിലക്കയറ്റത്തിന്റെയും കള്ളപ്പണത്തിന്റെയുംപേരില്‍ കേന്ദ്രഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കിയ അവസ്ഥയുമായിരുന്നു. പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ ട്രഷറിബഞ്ച്‌ ദുര്‍ബലമായി തകര്‍ച്ച നേരിടേണ്ടഘട്ടത്തോളം കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തരം കീറാമുട്ടികള്‍ അതിജീവിക്കത്തക്കവിധം പ്രശ്നപരിഹാരത്തിനല്ല ഇന്ദ്രപ്രസ്ഥത്തിലെ കോണ്‍ഗ്രസ്സ്‌ പണ്ഡിതന്മാര്‍ ശ്രമിച്ചത്‌.

വിദേശ കുത്തകലോബികളെ ആനയിച്ചുകൊണ്ടുവന്ന്‌ ചില്ലറ വ്യാപാരമേഖലയില്‍ കുടിയിരുത്തുമെന്ന പ്രഖ്യാപനമാണ്‌ സമ്മേളനത്തിനു മുന്നോടിയായി ഉദ്ഘോഷിക്കപ്പെട്ടത്‌. ചില്ലറ വ്യാപാര മേഖലയില്‍ 51 % നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന ആശയം പെട്ടെന്ന്‌ പൊട്ടിമുളച്ച ഒന്നായിരുന്നില്ല. ഒന്നാം യുപിഎയുടെ കാലത്തും അതിനുമുമ്പും ഈ ആവശ്യം ഉയര്‍ന്നുവന്നിരുന്നതാണ്‌. രാജ്യതാല്‍പ്പര്യം കണക്കിലെടുത്ത്‌ പലഘട്ടങ്ങളിലും അത്‌ വേണ്ടെന്ന്‌ വെച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ വിവാദപരമായ വിദേശ നിക്ഷേപ പ്രശ്നം ബോധപൂര്‍വ്വം ഉയര്‍ത്തികൊണ്ടുവരികയും അതിന്റെപേരില്‍ പാര്‍ലമെന്റ്‌ സ്തംഭിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെയാണ്‌ കോണ്‍ഗ്രസ്സ്‌ കുതന്ത്രത്തിന്റെയും വഞ്ചനാപരമായ സാമര്‍ത്ഥ്യത്തിന്റെയും ഏടുകള്‍ വെളിപ്പെടുന്നത്‌. വിലക്കയറ്റം, കള്ളപ്പണം, അഴിമതി ലോക്പാല്‍ ബില്‍ എന്നിവ സംബന്ധിച്ച പ്രശ്നങ്ങളില്‍നിന്ന്‌ ഒഴിഞ്ഞ്മാറുക വഴി കോണ്‍ഗ്രസ്‌ മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌ രാജ്യത്തോട്‌ ചെയ്തിട്ടുള്ളത്‌.

കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്‌ കത്തിക്കാളുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തിലും കോണ്‍ഗ്രസ്സ്‌ കയ്യാളുന്ന കള്ളക്കളി പ്രകടമാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയുടെ തോതനുസരിച്ച്‌ കേരളത്തിലെ ജനങ്ങളുടെ നെഞ്ചിടിപ്പ്‌ കുതിക്കുകയാണ്‌. കേരളക്കരയിലെ നാല്‌ ജില്ലകളില്‍നിന്ന്‌ 30 ലക്ഷത്തോളം ആളുകളെ കുത്തൊഴുക്കില്‍ അറബിക്കടലിലേക്ക്‌ തള്ളിത്താഴ്‌ത്തി നാമാവശേഷമാക്കാന്‍ മുല്ലപ്പെരിയാറിലെ ജലവിസ്ഫോടനത്തിന്‌ കഴിയുമത്രേ.

മുല്ലപ്പെരിയാര്‍ പ്രശ്നമുയര്‍ത്തുന്ന ആരോപണം വസ്തുനിഷ്ഠമാണ്‌. അപായ സൂചിക ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ട്‌. എന്നാല്‍ പിഞ്ചുകുട്ടികള്‍പോലും സമരരംഗത്താണ്‌. ഭയപ്പാടിന്റെ നെരിപ്പോട്‌ നെഞ്ചിലേറ്റി ഇക്കൂട്ടര്‍ ഇഞ്ചിഞ്ചായി മരിക്കയാണ്‌. അണപൊട്ടി വെള്ളപ്പാച്ചിലില്‍ അപകടത്തിന്റെ ഇരകളായിത്തീരുമെന്ന ഭയപ്പാടില്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന പിഞ്ചുകുട്ടികളടക്കമുള്ള പരിഭ്രമചിത്തര്‍ നാളെ മനോരോഗ ചികിത്സതേടേണ്ടി വരുമ്പോള്‍ പ്രതിഷേധിച്ചിട്ടു കാര്യമില്ല. മാധ്യമങ്ങളും ജനപ്രതിനിധികളും ഇരന്നു വാങ്ങുന്ന സാമൂഹ്യ തകര്‍ച്ചയാണിത്‌. രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി നിര്‍ത്തുന്നതും രാജ്യതാര്‍പ്പര്യത്തിന്‌ യോജിച്ചതല്ല. കേരളത്തില്‍ മുല്ലപ്പെരിയാറിന്റെപേരില്‍ ഉറഞ്ഞുതുള്ളുന്ന കോണ്‍ഗ്രസ്‌ ആത്മാര്‍ത്ഥമായി മനസ്സുവെച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തീര്‍ക്കാവുന്ന പ്രശ്നമാണിത്‌. അത്തരം ശ്രമങ്ങളിലൊന്നും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന്‌ താല്‍പര്യമില്ലെന്നതാണ്‌ നിഷേധിക്കാനാവാത്ത സത്യം.

മുല്ലപ്പെരിയാര്‍ പ്രശ്നം ഇന്നോ ഇന്നലെയോ പൊടുന്നനവെ മലയാളികളുടെമേല്‍ നിപതിച്ച ഒന്നല്ല. 70 കളുടെ അവസാനം തമിഴ്‌നാട്‌ മുഖ്യമന്ത്രിതന്നെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണ കാര്യത്തില്‍ കേരളത്തോട്‌ സഹകരിക്കാന്‍ തയ്യാറായതാണ്‌. പക്ഷേ അന്ന്‌ കോണ്‍ഗ്രസ്‌- സി.പി.ഐ. ഭരണകൂടം അക്കാര്യത്തില്‍ വേണ്ട താല്‍പ്പര്യം കാണിച്ചില്ല. സി.പി.ഐ. കേരള-തമിഴ്‌നാട്‌ ഘടകങ്ങളിലെ ചില നേതാക്കന്മാര്‍ പരസ്പരം നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്‌ ഇത്തരം ശ്രമങ്ങള്‍ ചീറ്റിപ്പോയതെന്ന്‌ അറിയുന്നു. 25-9-2006 ന്‌ സുപ്രീം കോടതി മുല്ലപ്പെരിയാര്‍ പ്രശ്നം ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചചെയ്ത്‌ മദ്ധ്യസ്ഥമായിത്തീരണമെന്ന്‌ നിര്‍ദ്ദേശിച്ചതാണ്‌. സുപ്രീം കോടതി പരിഗണിച്ച കേസ്സില്‍ കേരള സര്‍ക്കാര്‍ ഗൗരപൂര്‍വ്വം കാര്യക്ഷമതയോടെ കേസ്‌ നടത്താന്‍ ഒരു മികച്ച അഭിഭാഷകനെപോലും നിയമിച്ചില്ല എന്നതാണ്‌ ദു:ഖസത്യം. 2009 നവംബര്‍ പത്തിന്‌ പ്രശ്നം ഭരണഘടനാ ബെഞ്ചിന്‌ വിടുകയും നിലവിലുള്ള സ്ഥിതി തുടരാന്‍ ഇരുകൂട്ടരോടും സുപ്രീം കോടതി കല്‍പ്പിച്ചതും നമ്മേ ദോഷമായി ബാധിച്ചു. തമിഴ്‌നാട്‌ നേട്ടം കൊയ്യുകയായിരുന്നു. 2010 ഫെബ്രുവരി 18ന്‌ കോടതി നിയോഗിച്ച ‘എംമ്പവേര്‍ഡ്‌ കമ്മറ്റിയുടെ’ റിപ്പോര്‍ട്ടെങ്കിലും നമുക്കനുകൂലമാകാന്‍ ഇടയാവട്ടെ !

ഡാമിനുവേണ്ടി ഇനി കാത്തിരിക്കാനാവില്ല എന്ന കെപിസിസി പ്രസിഡന്റിന്റെ മാധ്യമ വിളംബരത്തില്‍ ആത്മാര്‍ത്ഥതയുണ്ടെന്ന്‌ അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. കേവലമൊരു ജലതര്‍ക്കം എന്നതിലുപരി 30 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന നിലവിളിയാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തുന്നത്‌. പക്ഷേ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള കേന്ദ്രഭരണകര്‍ത്താക്കള്‍ കുറ്റകരമായ മൗനത്തിലാണുള്ളത്‌. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത്‌ ഒരു ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയാണ്‌. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന കേന്ദ്രനിലപാട്‌ ഭരണഘടനാവിരുദ്ധവും അപലപനീയവുമാണ്‌. ജനങ്ങള്‍ക്ക്‌ ശാപവും ഭാരവുമായി ഇവിടെ ഭരണപക്ഷം മാറുകയാണ്‌.

116 വര്‍ഷം പഴക്കമുള്ള അണക്കെട്ട്‌ സംബന്ധിച്ച്‌ കേരളം കെട്ടിപൊക്കിയ വാദമുഖങ്ങളെല്ലാം സ്വയം കുഴിച്ചുമൂടുന്ന ബോധന സമര്‍പ്പണമാണ്‌ അഡ്വക്കറ്റ്‌ ജനറല്‍വഴി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നടത്തിയിട്ടുള്ളത്‌. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്‌ അഡ്വക്കേറ്റ്‌ ജനറല്‍ “ബാറിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നായകനോ പൊതു താല്‍പ്പര്യത്തിന്റെ കുത്തകയുള്ള നിയമജ്ഞനോ അല്ല”. അദ്ദേഹത്തിന്റെ ചുമതല ഗവണ്‍മെന്റിന്‌ നിയമകാര്യങ്ങളില്‍ ഉപദേശം നല്‍കുകയും സര്‍ക്കാരിന്റെ നയം സ്വീകരിച്ച്‌ കോടതിയില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ്‌. ശാന്താനന്ദ്‌ കേസ്‌, എം.ടി.ഖാന്‍ കേസ്‌ എന്നിവയില്‍ സുപ്രീം കോടതി അഡ്വക്കേറ്റ്‌ ജനറലിന്റെ ചുമതലാപരമായ പങ്ക്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും -യു.ഡി.എഫും ഇപ്പോള്‍ മുഴക്കുന്ന അട്ടഹാസങ്ങള്‍ ആത്മാര്‍ത്ഥതയോടുകൂടിയതാണെന്ന്‌ അവര്‍ ജനങ്ങള്‍ക്കുമുമ്പില്‍ തെളിയിക്കുകയാണു വേണ്ടത്‌.

മനുഷ്യ ജീവന്‌ അപകടം നിലനില്‍ക്കുന്നു എന്ന ഇപ്പോഴത്തെ സാഹചര്യം കേരളത്തെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയും മികച്ച അവസരവുമാണ്‌. കേന്ദ്ര ജല കമ്മീഷന്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചശേഷം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡാമിന്‌ ബലക്ഷയമുണ്ടെന്നും പുതിയ ഡാം പണിയണമെന്നും പറഞ്ഞിട്ടുണ്ട്‌. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ പഴക്കമുള്ള നാലു ഡാമുകളിലൊന്നായി മുല്ലപ്പെരിയാര്‍ കണക്കാക്കപ്പെടുന്നു. അതിനുപയോഗിച്ച പ്രാചീന സാങ്കേതിക വിദ്യ കാലഹരണപ്പെട്ടുകഴിഞ്ഞു. ഇപ്പോഴുണ്ടായ ഭൂചലനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയും വാരിവിതറി കഴിഞ്ഞിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ഈ വെല്ലുവിളിയെ അവസരമാക്കി ഉപയോഗപ്പെടുത്തി പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ കേരളം ഒറ്റക്കെട്ടായി മുന്നോട്ടു വരികയാണ്‌.
മനുഷ്യജീവന്‍ അപകടത്തിലെന്ന സത്യം സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കേരളത്തിനാവണം. കോണ്‍ഗ്രസ്സ്‌ രാജ്യത്തിന്റെയും ജനങ്ങളുടേയും താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം കേരള ജനതയോട്‌ ആത്മാര്‍ത്ഥതയും കാട്ടേണ്ടതുണ്ട്‌.

അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.