വാഷിങ്ടണ്‍: പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തുന്നതിന് നാറ്റോയ്ക്ക് പാകിസ്ഥാന് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
നാറ്റോ ആക്രമണം നടന്ന അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തി പ്രദേശത്ത് യു.എസ് കമാന്‍ഡോകള്‍ താലിബാന് പോരാളികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
താലിബാന് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് മനസിലാക്കിയ യു.എസ് കമാന്‍ഡോകള്‍ വിവരം നാറ്റോ-അഫ്ഗാന്-പാകിസ്ഥാന് സൈനിക സംഘത്തെ അറിയിച്ചു. എന്നാല്‍ അവിടെ തങ്ങളുടെ സഖ്യത്തിലുള്ള സൈനികര്‍ ഇല്ലെന്നും ആക്രമണം നടത്താമെന്നും പാക് അധികൃതര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്നായിരുന്നു നാറ്റോ ആക്രമണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: