ന്യൂദല്‍ഹി: ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ നഗരങ്ങളേക്കാളും വാസയോഗ്യമായത് ബംഗളൂരുവാണെന്ന് ഒരു ആഗോള സര്‍വെ വെളിപ്പെടുത്തല്‍. ലോകത്തെ 221 നഗരങ്ങളെ അവയുടെ ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ മേജര്‍ മെര്‍സര്‍ എന്ന ആഗോള മനുഷ്യവിഭവശേഷി സ്ഥാപനമാണ് തരംതിരിച്ചത്. ബംഗളൂരുവിന് ഇതില്‍ 14-ാം സ്ഥാനമാണ് ലഭിച്ചത്. വിയന്നയാണ് ഏറ്റവും നല്ല വാസയോഗ്യമായ നഗരം. ന്യൂദല്‍ഹിക്ക് 143 ഉം മുംബൈക്ക് 144 ഉം ചെന്നൈക്ക് 150 ഉം കൊല്‍ക്കത്തക്ക് 151-ാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ വിയന്ന കഴിഞ്ഞാല്‍ സൂറിച്ച്, ഓക്ലാന്‍ഡ്, മ്യൂണിക്, ഡസ്സല്‍ഡോര്‍ഫ്, വാന്‍കൂര്‍, ഫ്രാങ്ക്ഫര്‍ട്ട്, ജെനീവ, കോപ്പന്‍ഹേഗന്‍, ബേണ്‍ എന്നീ നഗരങ്ങളും മുന്‍നിരയിലാണ്. വ്യക്തിഗതമായ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പട്ടികപ്രകാരം ലക്സംബര്‍ഗ് ഏറ്റവും മുന്നിലാണ്. അതിനുശേഷം ബേണ്‍, ഹെല്‍സിങ്കി, സൂറിച്ച്, വിയന്ന, ജെയിനെവ, സ്റ്റോക്ഖോം ഇവ വരുന്നു. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ബംഗളൂരുവിന് 117-ാം സ്ഥാനവും ദല്‍ഹിക്കും കൊല്‍ക്കത്തക്കും 127-ാം സ്ഥാനവും മുംബൈക്ക് 142-ാം സ്ഥാനവും ചെന്നൈക്ക് 108-ാം സ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. ഈ രണ്ട് പട്ടിക പ്രകാരവും ബംഗളൂരു ഇന്ത്യയിലെ ഏറ്റവും വാസയോഗ്യവും വ്യക്തിഗതസുരക്ഷയുമുള്ള നഗരമാണ്.
വിസ കാലാവധി തീര്‍ന്നവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: