Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നദാതാക്കള്‍ അരങ്ങൊഴിയുമ്പോള്‍!

Janmabhumi Online by Janmabhumi Online
Nov 28, 2011, 09:09 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

അഞ്ച്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സമൂഹ മനസാക്ഷിക്ക്‌ മുന്നില്‍ ഒരുപാട്‌ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തി കര്‍ഷക ആത്മഹത്യ തുടര്‍ സംഭവങ്ങളാവുകയാണ്‌. കൃഷി ഒരു ഉപജീവന പ്രക്രിയ മാത്രമല്ല അതിനുമപ്പുറം ആദിമമമനുഷ്യനെ ആധുനിക മനുഷ്യനാക്കിയ ജീവിത സംസ്കാരമായിരുന്നു. മനുഷ്യന്റെ ഭാഷയും സാഹിത്യവും സംഗീതവും കലകളും, ആഘോഷങ്ങളും ആഹാരരീതിയും കാര്‍ഷിക സംസ്കാരത്തിന്റെ നേട്ടമായിരുന്നു.

വൈവിധ്യമാര്‍ന്ന ഗോത്ര സംസ്കൃതിയുടെയും ജൈവ വൈവിധ്യത്തിന്റെയും വിവിധ കാലാവസ്ഥകളുടെയും വിളകളുടെയും ഭൂമിയാണ്‌ ഭാരതം. മണ്ണിനെ മാറ്റിനിര്‍ത്തി ഒരു ജീവിത സംസ്കാരം വളര്‍ത്തിയെടുക്കേണ്ട ആവശ്യകത നമുക്കില്ലാത്തതിനാലാണ്‌ കാര്‍ഷികവൃത്തിയും അനുബന്ധ മേഖലകളും ഭാരതീയ ജനതയുടെ ഉപജീവനമാര്‍ഗ്ഗമായത്‌. ലോക സാമ്പത്തിക തകര്‍ച്ചയുടെ ഇക്കാലത്തും നമുക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്‌ വൈവിധ്യപൂര്‍ണമായ ഈ ഭൂമിയുടെ സമ്പന്നതകൊണ്ടാണ്‌.

ഇങ്ങനെ കൃഷി ജീവിതത്തിന്റെ ഊടും പാവും നെയ്യുന്ന ഒരു ഭൂപ്രദേശത്ത്‌ കൃഷി ചെയ്ത്‌ ജീവിക്കുന്നവര്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട്‌ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ മൂന്നുനേരം ഭക്ഷണം കഴിക്കുന്ന ഓരോ മനുഷ്യനും ചിന്തിക്കേണ്ടതുണ്ട്‌.

1991 മുതല്‍ ‘മന്‍മോഹനോമിക്സ്‌’ എന്ന ഓമനപ്പേരിട്ട്‌ രാജ്യത്ത്‌ നടപ്പില്‍ വരുത്തിയ ഉദാരവല്‍ക്കരണ നയങ്ങള്‍ ഒന്നരദശാബ്ദം കഴിഞ്ഞപ്പോഴേക്കും അടിസ്ഥാനവര്‍ഗ്ഗവും ഭൂരിപക്ഷവുമായ കര്‍ഷകരുടെ ജീവിതം അപകടത്തിലാക്കുകയാണുണ്ടായത്‌. യാതൊരുവിധ മുന്നൊരുക്കങ്ങളും നിലവാരനിര്‍ണ്ണയ രീതികളുമില്ലാതെ മുതലാളിത്ത രാജ്യങ്ങളുടെവാണിജ്യരീതിയോട്‌ പ്രതികരിക്കുവാനും മത്സരിച്ച്‌ ജയിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുക്കുവാന്‍ സര്‍ക്കാരിനോ സ്വയം മാറ്റംവരുത്തുവാനുള്ള പ്രാപ്തി കര്‍ഷകര്‍ക്കോ ഉണ്ടായില്ല.

അന്താരാഷ്‌ട്ര വിപണിയില്‍ നമുക്കുണ്ടായ പിന്നോക്കാവസ്ഥയും, സബ്സിഡികളുടെ കുറവും കൃത്രിമവളങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും ലഭ്യതക്കുറവും വിദേശനിര്‍മ്മിത അന്തകവിത്തുകളുടെ പ്രയോഗവും മൂലം 1997 മുതല്‍ 2005 വരെയുള്ള ഒമ്പത്‌ വര്‍ഷക്കാലയളവില്‍ ഇന്ത്യയിലാകമാനം എണ്‍പത്തി ഒന്‍പതിനായിരത്തില്‍പരം കര്‍ഷകരാണ്‌ ജീവിതം അവസാനിപ്പിച്ചത്‌.

2002 മുതല്‍ 2005 വരെയുള കാലയളവില്‍ അരമണിക്കൂറില്‍ ഒന്ന്‌ എന്ന രീതിയില്‍ ആത്മഹത്യാനിരക്ക്‌ കൂടിയപ്പോഴാണ്‌ ‘വിദര്‍ഭ’ മോഡല്‍ കര്‍ഷക രക്ഷാപാക്കേജുകളുമായി ഭരണകൂടം അനങ്ങിത്തുടങ്ങിയത്‌. അതും കടം എഴുതിത്തള്ളല്‍ പോലുള്ള ചില നുറുക്ക്‌ വിദ്യകളില്‍ ഒതുങ്ങിനിന്നതല്ലാതെ കാര്‍ഷിക മേഖലക്ക്‌ പുതുജീവന്‍ നല്‍കുന്ന പദ്ധതികളോ നയരൂപീകരണമോ ഒന്നും ഉണ്ടായില്ല.

ലോക നാണ്യവിള വിപണിയില്‍ പേരുകേട്ട കേരളത്തിന്റെ സ്ഥിതിയും വേറിട്ടതായില്ല. 2001-2004 കാലഘട്ടത്തില്‍ വിലത്തകര്‍ച്ചയിലും കൃഷി നാശത്തിലുംപെട്ട്‌ വയനാട്ടില്‍ മാത്രം തൊണ്ണൂറ്റിനാല്‌ കര്‍ഷകര്‍ക്ക്‌ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുവാന്‍.

പിന്നീട്‌ നടപ്പിലാക്കിയ പ്രത്യേക പാക്കേജുകളും കടാശ്വാസ കമ്മീഷനും താല്‍ക്കാലിക ആശ്വാസമല്ലാതെ ശാശ്വത പരിഹാരമായില്ല എന്നതിന്റെ തെളിവാണ്‌ വീണ്ടും ഉടലെടുക്കുന്ന ആത്മഹത്യകള്‍.

ഇങ്ങനെ മുട്ടുശാന്തി പരിഹാര കര്‍മ്മങ്ങള്‍ ഭരണാധികാരികള്‍ വഴിപാടായി നടത്തുമ്പോള്‍ സമൂഹ മനസ്സില്‍ അശാന്തിപര്‍വ്വങ്ങള്‍ തീര്‍ത്തുകൊണ്ട്‌ കാര്‍ഷിക മേഖല തകരുമ്പോഴും കോര്‍പ്പറേറ്റ്‌ മേഖലയുടെ നഷ്ടമെന്ന്‌ അവര്‍ കാണിക്കുന്ന കണക്കുകളെ ആധാരമാക്കി സര്‍ക്കാര്‍ ഖജനാവിന്റെ വാതായനങ്ങള്‍ തുറക്കുന്ന ഭരണകൂടം മനപ്പൂര്‍വ്വം സങ്കീര്‍ണ്ണമായ ജീവിതസന്ധികളിലേക്ക്‌ ജനതയെ നയിക്കുന്ന വര്‍ത്തമാനകാല കാഴ്ച ആത്മഹത്യയേക്കാള്‍ ഭീതിതമാണ്‌.

കടബാധ്യതമൂലം ജീവിതം അവസാനിപ്പിച്ച കര്‍ഷകര്‍ കടമെടുത്തത്‌ കൃഷിക്കുവേണ്ടിയാണോ എന്ന്‌ അന്വേഷിക്കുന്നവരും വായ്പാതുക കാര്‍ഷിക ആവശ്യത്തിനല്ലായിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥവൃന്ദവും മനുഷ്യന്റെ സാമാന്യയുക്തിയെപ്പോലും ചോദ്യംചെയ്യുകയാണിവിടെ. കൃഷി ചെയ്യുന്നവര്‍ അതിനുവേണ്ടി മാത്രമെ കടമെടുക്കാവൂ എന്ന്‌ ഏത്‌ സംഹിതയാണ്‌ അഭിപ്രായം രൂപപ്പെടുത്തിയത്‌.

കാര്‍ഷിക ജീവിതവുമായി പുലബന്ധം പുലര്‍ത്തുന്ന ഐടി പ്രൊഫഷണലുകള്‍ തൊട്ട്‌ വന്‍കിട കച്ചവടക്കാര്‍ക്ക്‌ വരെ കാര്‍ഷിക വായ്പ എടുക്കുവാനും സ്വകാര്യ ആവശ്യങ്ങള്‍ക്ക്‌ ചെലവഴിക്കുവാനും ഒത്താശ ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഉള്ള ഇവിടെ കൃഷിയില്‍ നിന്നുള്ള വരുമാനംകൊണ്ട്‌ നിവൃത്തി കഴിക്കുവാനും, അടുത്ത തലമുറക്ക്‌ അത്യാവശ്യ വളര്‍ച്ചാ സൗകര്യങ്ങള്‍ ഉണ്ടാക്കുവാനും കഴിയാത്തവര്‍ ഭാവിയില്‍ ലഭിക്കും എന്ന്‌ കരുതുന്ന കാര്‍ഷികാദായത്തെ മുന്‍നിര്‍ത്തി കടമെടുത്താല്‍ അത്‌ നിയമലംഘവനും നീതിക്ക്‌ അര്‍ഹതയില്ലായ്മയും ആകുന്നതിന്റെ യുക്തി എന്താണ്‌.

നിയമത്തിന്റെയും നീതിബോധത്തിന്റെയും നൂലിഴകീറി പരിശോധിക്കുന്ന നമുക്കിടയില്‍ത്തന്നെയാണ്‌ കോടികള്‍ ലാഭം കൊയ്യാന്‍ മുതല്‍ മുടക്കുന്ന കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക്‌ പ്രത്യേക സാമ്പത്തിക മേഖലയും (സെസ്‌) കരം ഒഴിവാക്കലും നല്‍കി ഭരണവര്‍ഗ്ഗം അനുഗ്രഹിക്കുന്നത്‌. എന്നിട്ടും വ്യാവസായിക വളര്‍ച്ചാനിരക്ക്‌ കാര്‍ഷിക വളര്‍ച്ചാനിരക്കില്‍ത്താഴെയാണ്‌.

ദശലക്ഷങ്ങളുടെ അഴിമതി നടത്തുകയും അതിലൂടെ വന്‍കിട മുതലാളിമാര്‍ക്ക്‌ വന്‍ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍, മനുഷ്യനുള്ള ഭക്ഷണം രാസശാലകളില്‍ ഉത്പാദിപ്പിക്കുവാനോ, സോഫ്റ്റ്‌വെയറുകള്‍ കഴിച്ച്‌ വിശപ്പടക്കുവാനോ കഴിയില്ല എന്ന സാമാന്യബോധത്തോടെ കാര്‍ഷിക മേഖലയെ വിലയിരുത്തേണ്ടതുണ്ട്‌.

രാസവള സബ്സിഡി എടുത്തുകളയുകയും വളത്തിന്റെ വില നിര്‍ണ്ണയ അവകാശം കുത്തകകള്‍ക്ക്‌ വിട്ടുകൊടുക്കുകയും ചെയ്ത ഭരണവര്‍ഗ്ഗം കാര്‍ഷിക ഉത്പന്നങ്ങളുടെ വില മെച്ചപ്പെടുത്താന്‍ നടപടിയെടുക്കാത്തതെന്തുകൊണ്ടാണ്‌.

ഇരുപത്തിരണ്ട്‌ രൂപക്ക്‌ കര്‍ഷകരില്‍നിന്നും വാങ്ങുന്ന കാപ്പി വിപണിയില്‍ എത്തുമ്പോള്‍ അറുനൂറ്‌ രൂപയാകുന്ന മായാജാലം മൂലം കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ്‌. നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ വില കഴിഞ്ഞ മൂന്ന്‌ ദശാബ്ദത്തിലെ ഏറ്റവും വലിയ നിരക്കില്‍ നില്‍ക്കുമ്പോഴും ഉത്പാദന മേഖലയില്‍ ഇതിന്റെ ഒരംശം പോലും എത്തിപ്പെടാത്ത വൈരുദ്ധ്യത്തെ മുന്‍നിര്‍ത്തി ഒരു പുതിയ കാര്‍ഷിക നയം രൂപപ്പെടുത്തേണ്ടുന്ന ഭരണാധികാരികള്‍ കൂടുതല്‍ അപക്വവും അപകടകരവുമായ തീരുമാനങ്ങളിലേക്ക്‌ എത്തിപ്പെടുകയാണ്‌.

ചില്ലറ വിപണിയില്‍ വിദേശ നിക്ഷേപമടക്കമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍, ലോക ചെറുകിട വ്യാപാര മേഖലയെ കീഴ്മേല്‍മറിച്ച വാള്‍മാര്‍ട്ട്‌ പോലുള്ള ബഹുരാഷ്‌ട്ര കുത്തകകളോട്‌ മത്സരിച്ചു ജയിക്കാന്‍ ഇവിടുത്തെ ചെറുകിട വിപണിക്കൊ കര്‍ഷകര്‍ക്കോ കഴിയില്ല. അതിന്റെ പരിണതഫലം കര്‍ഷകര്‍ക്കൊപ്പം ഇടത്തട്ടുകാരും സാധാരണക്കാരുമടങ്ങുന്ന ചെറുകിട വിപണിയിലെ മനുഷ്യരുടെ കൂട്ട ആത്മഹത്യയായിരിക്കും. ഒരുപക്ഷെ ഇപ്പോഴുള്ള ജനസംഖ്യയുടെ എണ്ണം കുറച്ചാലെ നിലനില്‍ക്കാന്‍ സാധിക്കൂ എന്ന്‌ ചിന്തിക്കുന്ന മുതലാളിത്തത്തിന്‌ ആവശ്യവും അതായിരിക്കും.

ഇതിനൊക്കെ അനുകൂലമായി പാവകളി നടത്തുന്ന ഭരണാധികാരികള്‍ ‘ഞാനും, എന്റെ ഭര്‍ത്താവും ഒരു സ്വര്‍ണ്ണപ്പണിക്കാരനുമുണ്ടെങ്കില്‍’ ജീവിതം സുഖമായി എന്ന്‌ സിദ്ധാന്തിച്ച വീട്ടമ്മയെ ആണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.

അഴിമതിയിലൂടെ നേടിയ പണവും ലോകബഹുരാഷ്‌ട്ര കുത്തകകളുടെ പിന്‍ബലവും ജനതയെ വിഭജിക്കാന്‍ തക്ക മതസ്വാധീനവും കൈമുതലായുള്ള ഭരണവര്‍ഗ്ഗ കണക്കിലെ കളികളിലൂടെ രാജ്യം വളരുന്നു എന്ന്‌ സ്ഥാപിക്കുമ്പോള്‍ ഇവര്‍ക്ക്‌ മുന്നില്‍ കീടനാശിനി കുടിച്ച്‌ ദണ്ഡനമസ്കാരം ചെയ്യുകയല്ലാതെ നിവൃത്തിയില്ല.

ബാബു മാനിക്കാട്ട്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

India

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

India

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

India

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

India

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies