കീ്റോ: സൈന്യം അധികാരമൊഴിയണമെന്നാവശ്യപ്പെടുന്ന ഈജിപ്റ്റിലെ പ്രക്ഷോഭകരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കീ്റോയില്‍ മന്ത്രിസഭാ മന്ദിരത്തിന് പുറത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. അക്രമസംഭവങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.
ഇതിനിടെ മുന്‍പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ ഫെബ്രുവരിയില്‍ സ്ഥാനഭ്രഷ്ടനാക്കിയശേഷം അധികാരമേറ്റെടുത്ത സൈനിക സമിതി തലവന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഹുസൈന് തന്ത്വി പ്രതിപക്ഷ നേതാവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ മൊഹമ്മദ് എയ്ബര്ഡിയും പ്രസിഡന്റ് ആകാന്‍ സാധ്യതയുള്ള അറബ് ലീഗിന്റെ മുന്‍ തലവന്‍ അമര്മൂസ്സയുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയതായി ഈജിപ്റ്റിന്റെ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പ്രധാനമന്ത്രിയായി നിയുക്തനായ കമാല്േ# എല്ഗണ്സൂരിയും യുവാക്കളുടെ ഗ്രൂപ്പുകളുമായി ചര്‍ച്ചകള്‍ നടത്തി അവരെ സര്ക്കാരിനനുകൂലമാക്കാന് ശ്രമിക്കുകയാണ്. പഴയ പ്രസിഡന്റിന് കീഴില്‍ ഭരണ നിര്‍വഹണം നടത്തിയിരുന്നു എന്ന കാരണത്താല്‍ പ്രധാനമന്ത്രിക്ക് മുഴുവന്‍ ജനങ്ങളുടേയും പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ചിലരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാനും ജനാധിപത്യ വിശ്വാസികളെ ഉപദേശക സമിതിയിലെടുക്കാനും ആണ് അദ്ദേഹത്തിന്റെ പദ്ധതി. ഈ നിര്‍ദ്ദേശം തഹ്രീര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്ന പതിനായിരങ്ങള്‍ക്ക് ബോധിച്ചിട്ടില്ല.
ഇതിനിടെ പ്രകടനത്തില്‍ പങ്കെടുത്ത രണ്ടു രാഷ്ട്രീയ കക്ഷികള്‍ ഉള്‍പ്പെടുന്ന 24 ഗ്രൂപ്പുകള്‍ എല്ബറേഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. തങ്ങള്‍ക്ക് സൈനിക സമിതി അധികാരം കൈമാറണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
ക്യാബിനറ്റ് കെട്ടിടത്തിന് പുറത്ത് നൂറുകണക്കിന് പ്രക്ഷോഭകര്‍ രാത്രിയില്‍ കമ്പിളി പുതച്ച് 78കാരനായ ഗന്സൂരി ചുമതലയേല്‍ക്കുന്നത് തടയാന്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ നീക്കം ചെയ്യാന്‍ ശ്രമിച്ച സുരക്ഷ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം ഒരു പ്രകടനക്കാരന്‍ മരിക്കാനിടയായത് യാദൃച്ഛികമായ അപകടത്തിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കുശേഷം രാജ്യത്തെ ഏറ്റവും സംഘടിതമായ രാഷ്ട്രീയ ശക്തി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇലക്ഷനെതിരായി ഒരു പ്രവര്‍ത്തനവും നടത്താന്‍ ഈ ഗ്രൂപ്പുകള്‍ തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: