തിരുവനന്തപുരം: ഇടുക്കിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് വന്‍ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയെന്ന് സെസ്സിന്റെ മുന്നറിയിപ്പ്. വന്‍ ഭൂചലനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സെസ്സ് ഡയറക്ടര്‍ ജോണ്‍ മത്തായി പറഞ്ഞു.
റിക്ടര്‍ സ്കെയ്ലില്‍ 3.4വരെ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വെള്ളിയാമറ്റം എന്നീ പ്രദേശങ്ങളില്‍ ഉണ്ടായത്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ മൂന്നേകാലോടെയാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഇതിന് ശേഷം രണ്ട് തുടര്‍ ചലനങ്ങള്‍ കൂടൊ അനുഭവപ്പെട്ടു. 1.7 ഉം 1.4 ഉം തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉപ്പുതറയ്ക്കടുത്തു കണ്ണമ്പടിയാണ്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ഭൗമശാസ്ത്രജ്ഞന്മാരും ഡിസാസ്റ്റര്‍ മാനെജ്മെന്റ് ഉദ്യോഗസ്ഥരും മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും. ഇന്നുച്ചയ്ക്കു ശേഷമാകും സന്ദര്‍ശനമെന്ന് അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: