ഇസ്ലാമാബാദ്: മുംബൈ ആക്രമണക്കേസില്‍ അജ്മല്‍ അമീര്‍ കസബില് നിന്നും ഡോക്റ്റര്‍മാരില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ പാക് ജുഡീഷ്യല്‍ കമ്മിഷന് ഉടന്‍ ഇന്ത്യയിലെത്തിയേക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അടുത്തയാഴ്ച ഇവര്‍ ഇന്ത്യയിലെത്തുമെന്നു പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് അറിയിച്ചു.
സംഘത്തിലുള്ളവരുടെ പേരുവിവരങ്ങള്‍ കോടതി ഉടന്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ഇവരെ ഇന്ത്യയിലേക്ക് അയയ്ക്കും. സംഘത്തിന് അനുമതി നല്കിയ ഇന്ത്യന്‍ സര്‍ക്കാരിനും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും നന്ദി അറിയിക്കുന്നതായി റഹ്മാന് മാലിക്ക് പറഞ്ഞു.
ജുഡീഷ്യല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിചാരണ നടപടികള്‍ വേഗത്തിലാകും. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ടു ലഷ്കര്‍-ഇ-തോയ്ബ തലവന്‍ ഹഫിസ് മുഹമ്മദ് സയീദിനെതിരേ ഇന്ത്യ കൈമാറിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: