പ്രാണാനാകുന്ന സ്നേഹം വറ്റിയാല്‍ വേര്‍പെടുന്നവനെ ആരും പിന്തുടരുകയില്ല. ഈ നശ്വരപ്രപഞ്ചത്തെ ആശ്രയിക്കാതെ ഈശ്വരനെമാത്രം ആശ്രയിക്കുക. എല്ലാറ്റിന്റെയും ആധാരം ഭഗവാനാകുന്നു. പരിപൂര്‍ണമായി അവിടുത്തെ ആശ്രയിച്ചാല്‍ നിങ്ങള്‍ക്കെന്തും നേടാം. പദാര്‍ത്ഥ (ഭൗതികപ്രപഞ്ചത്തെ) ആശ്രിച്ചാല്‍ പരാര്‍ത്ഥം(ആത്മജ്ഞാനം) വിസ്മൃതമാകും.യഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടും.നിങ്ങളുടെ ലൗകികവും മതേതരവുമായ അറിവുകള്കൊണ്ട് ആത്മീയമേഖലയില്‍ പ്രോയജനമില്ല. മതേരചിന്തകള്‍വെടിയൂ. ആത്മീയജ്ഞാനം വളര്‍ത്താന്‍ യത്നിക്കൂ. ഭഗവാനോട് പ്രാര്‍ത്ഥിക്കുക: തമസോ മാ ജ്യോതിര്‍ ഗമയ (ഇരുളില്‍ന്ന് പ്രകാശത്തിലേയ്ക്ക് നയിക്കേണമേ) മൃതോര്‍ മാ അമൃതം ഗമയ (മരണത്തില്‍നിന്ന് അമരത്വത്തിലേയ്ക്ക് നയിക്കേണമേ). അമരത്വത്തിലേയ്ക്കുള്ള വഴി ദുരാചാരം നീക്കലാണ്. കാമക്രോധലോഭമദമാത്സര്യാദി ദുര്‍ഗ്ഗുണങ്ങള്‍ വെടിഞ്ഞ് ഹൃദയത്തില്‍ ഭഗവാനെ പ്രതിഷ്ഠിയ്ക്കുക. ഹൃദയപൂര്‍വം പറഞ്ഞതായാലും ചിലര്‍ നല്ലവാക്കുകള്‍ കേള്‍ക്കില്ല. ചീത്തവാക്കുകള്‍ കേട്ടാലോ അവര്‍ ശ്രദ്ധിയ്ക്കും. അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടും കാര്യമില്ല.
രാവണന് അറുപത്തിനാല് കലകളില്‍ പ്രാവീണ്യം നേടി. പക്ഷേ, ഭഗവദനുഗ്രഹം നേടാനായില്ല. താന്‍ നേടിയ അറിവ് പ്രയോഗത്തില്‍ കൊണ്ടുവരാത്തതുകൊണ്ട് അദ്ദേഹത്തിന് അറിവ് ലഭിച്ചില്ല. തല്‍ഫലമായി ഇന്ദ്രിയപരമായ ആഗ്രഹങ്ങളില്‍ മുഴുകുക എന്ന വ്യാധി പിടിപെട്ടു. ശ്രീരമാനും അറുപത്തിനാലുകലകളിലും ജ്ഞാനം നേടി. അത് പ്രായോഗികതലത്തില്‍ കൊണ്ടുവന്നു. രാവണന് ജ്ഞാനംനേടുകയേ ചെയ്തുള്ളൂ. രാമനാകട്ടെ അത് പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ തല്പരനായിരുന്നു.
വേരില്ലാത്ത മരം പോലെ, കനിയില്ലാത്ത ചെടിപോലെ, മാധുര്യമില്ലാത്ത പഴം പോലെ, ആത്മജ്ഞാനമില്ലാത്ത ജീവിതം നിരുപയോഗമാകുന്നു. അവനവനെ അറിയുമ്പോള്‍ എല്ലാം അറിയൂം. ഉത്സവങ്ങളുടെ എല്ലാം പരമപവിത്രമായ സന്ദേശം ഇതാണ്. ഈശ്വരവിചാരം ചെയ്ക. നിരന്തരമായ ഈശ്വരധ്യാനം നിങ്ങളെ എല്ലാ ദുഃഖങ്ങളില്‍ നിന്നും മുക്തനാകും.
– സായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: