കീ്റോ: കീ്റോയില്‍ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ബഹുജനറാലികള്‍ക്ക് ആഹ്വാനം. സൈന്യം നിയമിച്ച മന്ത്രിസഭ രാജി സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചുവെങ്കിലും അവരോട് ഇനിയുമൊരു തീരുമാനം ഉണ്ടാകുംവരെ തുടരാന്‍ ആവശ്യപ്പെട്ടതായി രാജ്യത്തെ ടെലിവിഷന്‍ അറിയിച്ചു. സൈന്യത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ മന്ത്രിസഭ രാജി സമര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് ടെലിവിഷന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സിവിലിയന്‍ ഭരണകൂടത്തിന് അധികാരം കൈമാറുന്ന തീയതി സൈന്യം പ്രഖ്യാപിക്കണമെന്നാണ് പ്രകടനക്കാര്‍ ആവശ്യപ്പെടുന്നത്.
മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന പ്രധാനമന്ത്രി എസ്സാം ഷറഫിന്റെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ഈജിപ്റ്റിലെ മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. പ്രധാനമന്ത്രി എസ്സാംഷറഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിസന്നദ്ധത പ്രകടിപ്പിച്ചതോടെ കീ്റോയിലെ തഹ്റീര്‍ ചത്വരത്തില്‍ 20000 പേര് തടിച്ചുകൂടിയതായി കണക്കാക്കപ്പെടുന്നു. ഇവിടെയാണ് കഴിഞ്ഞ 3 ദിവസങ്ങളായുണ്ടായ ഏറ്റുമുട്ടലില്‍ 26 പേര് കൊല്ലപ്പെട്ടത്. സുരക്ഷാ സേനയും പ്രകടനക്കാരും ഒരു തീരുമാനത്തിലെത്താതെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രകടനക്കാര്‍ പോലീസിന് നേരെ തിരിയുന്നതും അവര്‍ കണ്ണീര്‍വാതകവും റബര്‍ വെടിയുണ്ടകളും ഉപയോഗിക്കുന്നതും നിര്‍ബാധം തുടരുകയാണ്. ഭരണം തകര്‍ന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കുന്നു.
കഴിഞ്ഞ ദിവസം ചത്വരത്തില്‍ പോലീസിനുനേരെ കല്ലേറുണ്ടായി. പോലീസിന്റെ പ്രത്യാക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റതായി ദൃക്സാക്ഷികള്‍ അറിയിച്ചു. സൂയസ് കനാലിനടുത്തുള്ള ഇസ്മെയിലിയയില് 4000 ത്തോളം വരുന്ന പ്രകടനക്കാര്ക്കുനേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സൈന്യത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുന്നതും അവര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതുമായ ഒരു കരട് ഭരണഘടന സൈനിക ഭരണകൂടം പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഈ കലാപങ്ങളൊന്നും 28 ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുകയില്ലെന്നാണ് മിലിട്ടറി കൗണ്‍സിലിന്റെ നിലപാട്. ഇതിനിടയില്‍ ഉണ്ടായ താല്‍ക്കാലിക മന്ത്രിസഭയുടെ രാജിസന്നദ്ധത അവരെ അലോസരപ്പെടുത്തുന്നുണ്ട്. ഇനിയൊരു ഭരണകൂടം രൂപീകൃതമായാല്‍ അവര്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കേണ്ടിവരുമെന്നു കരുതപ്പെടുന്നു. അത്തരമൊരു സാഹചര്യമുണ്ടാവുന്നില്ലെങ്കില് സൈന്യത്തിന് കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നു. ഇതിനിടെ സൈനിക ഭരണകൂടം ജനങ്ങള്‍ക്കു നല്കിയ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാം എന്ന വാഗ്ദാനം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: