മോസ്കോ: അന്താരാഷ്‌ട്ര സ്പേസ് സെന്ററില്‍നിന്ന് മൂന്ന് ബഹിരാകാശ യാത്രികരുമായി റഷ്യയുടെ സോയൂസ് കസാക്കിസ്ഥാനില്‍ സുരക്ഷിതമായി തിരിച്ചെത്തി. അമേരിക്കയുടെ മൈക്ക് ഫോസം, ജപ്പാന്റെ സതോഷി ഫുറുക്കവ, റഷ്യയുടെ സെര്‍ജി വോള്‍ക്കോവ് എന്നീ ബഹിരാകാശ യാത്രികര്‍ അന്താരാഷ്‌ട്ര ശുചിത്വ കേന്ദ്രത്തില്‍ 165 ദിവസം ചെലവഴിച്ചതിനുശേഷമാണ് മടങ്ങിയെത്തുന്നത്. ബുധനാഴ്ച ഇവര്‍ക്കു പകരമുള്ള രണ്ടു റഷ്യക്കാരും ഒരു അമേരിക്കക്കാരനുമടങ്ങുന്ന ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തെ കേന്ദ്രത്തിലെത്തി. ഈ വര്‍ഷമാദ്യം അമേരിക്ക അതിന്റെ സ്പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ശൂന്യാകാശ കേന്ദ്രത്തിലെത്താന്‍ റഷ്യയുടെ സോയുസ് മാത്രമായിരുന്നു ഏക ആശ്രയം. സോയുസ് കസാക്കിസ്ഥാനില്‍ ഗ്രീന്‍വിച്ച് സമയം 2.27 നാണ് സുരക്ഷിതമായി തിരിച്ചെത്തിയത്.
ബഹിരാകാശ യാത്രികര്‍ സോയുസില്‍നിന്ന് ചിരിച്ചുകൊണ്ട് പുതപ്പുകള്‍ പുതച്ച് ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പേടകം ഒരുവശം ചരിഞ്ഞാണ് ഇറങ്ങിയതെന്നും കാറ്റിന്റെ ശക്തിയുള്ള സമയത്ത് ഇത് അസാധാരണമല്ലെന്നും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ക്കു പകരമുള്ള യാത്രക്കാരുമായി വോയ്സ് ശൂന്യാകാശത്തെത്തിയിരുന്നു. ആഗസ്റ്റ് മാസത്തില്‍ റോക്കറ്റ് തകരാറുമൂലം ബഹിരാകാശ ദൗത്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിനുശേഷം തിങ്കളാഴ്ചയാണ് ഇത് പുനരാരംഭിച്ചത്. തിങ്കളാഴ്ച സോയുസ് റോക്കറ്റില്‍ ശൂന്യാകാശ യാത്രികര്‍ എത്തിയശേഷം അവര്‍ക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി. തിരിച്ചുവന്ന റോക്കറ്റിലാണ് ഇവര്‍ കസാക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിച്ചേര്‍ന്നത്. ഇപ്പോള്‍ ശൂന്യാകാശ കേന്ദ്രത്തിലുള്ള അമേരിക്കയുടെ ഡാന്‍ ബര്‍ബാങ്കും റഷ്യന്‍ യാത്രികരായ ആന്റണ്‍ ഷ്കാവ്ലറോവും അനാറ്റോലി ഇവാനിഷിനും മാര്‍ച്ചുമാസംവരെ ശൂന്യാകാശത്തു തുടരും. ഡിസംബറില്‍ മറ്റൊരു സംഘമെത്തിയശേഷം അവര്‍ ഭൂമിയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: