വാഷിംഗ്ടണ്‍: പാക് അധീന കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാക്കി ചിത്രീകരിച്ച വിവാദ ഭൂപടം യു.എസ് വിദേശകാര്യ വകുപ്പ് തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് നീക്കി. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ വന്ന പിഴവാണ് പാക് അധീന കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമായി ചിത്രീകരിച്ചതിന് പിന്നിലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വകുപ്പ് വക്താവ് വിക്ടോറിയ നുവാലാന്ഡ് പറഞ്ഞു. ശരിയായ് അതിര്‍ത്തി രേഖപ്പെടുത്തിയ പുതിയ ഭൂപടം ഉടന്‍ തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ വിദേശമന്ത്രാലയം ശകതമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: