കടുത്തുരുത്തി: കടത്തുരുത്തിയിലെ തന്നെ പുതുതലമുറയ്ക്ക് അന്യമായ ഉണ്ണൂനീലി സന്ദേശത്തിണ്റ്റെ പുനരാവിഷ്ക്കാരത്തിന് ചുക്കാന്‍ പിടിച്ച പ്രശസ്ത കവിയും ചരിത്രകാരനുമായ ഏറ്റുമാനൂറ്‍ സോമദാസന്(75) വേര്‍പാട് കനത്ത ആഘാതമായി. മൂന്നു മാസങ്ങള്‍ക്ക് മുമ്പാണ് കടുത്തുരുത്തിയുടെ ചരിത്രത്തിണ്റ്റെ നാളുകളെ വീണ്ടും തൊട്ടുണര്‍ത്തിയ ചരിത്ര ഈ ചരിത്രനിയോഗത്തിന് ഇദ്ദേഹം നെടുനായകത്വം വഹിച്ചത്. ചങ്ങനാശേരി ഡോ.സക്കീര്‍ ഹൂസൈന് മേമ്മോറിയല്‍ സ്ക്കൂളിലെ ഒരു കൂട്ടം ചരിത്രദാഹികളായ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ഉണ്ണൂനീലി സന്ദേശ യാത്രയുടെ ദൃശ്യാവിഷ്ക്കാരം വീണ്ടും പുനര്‍ജനിപ്പിച്ചു കൊണ്ട് നടന്ന ചരിത്ര നിമിഷത്തിന് നേതൃത്വം കൊടുത്തത് ഇന്നലെ രാവിലെ നമ്മേ വിട്ടു പിരിഞ്ഞ കവിയും ചരിത്രകാരനുമായ ഏറ്റൂമാനൂറ്‍ സോമദാസിനായിരുന്നു. കണ്ണശ്ശപറമ്പില് നിന്ന് ഈ സ്ക്കൂളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുമായി ഉണ്ണുനീലി സന്ദേശത്തിണ്റ്റെ ദൃശ്യാവിഷ്ക്കാരമൊരുക്കികൊണ്ട് ഒരു കാലത്ത് മദ്ധ്യതിരുവിതാംകൂറിണ്റ്റെ തലസ്ഥാനമായിരുന്ന ചരിത്രമുറങ്ങുന്ന കടുത്തുരുത്തിയിലെ മണ്ണിലേക്ക് കാലെടുത്ത് കുത്തിയപ്പോള്‍ ഏറ്റൂമാനൂറ്‍ സോമദാസന് സാര്‍ സന്തോഷാശ്രൂക്കള്‍ പൊഴിക്കുന്ന കാഴ്ച അരെയും വികാരധീനരാക്കുന്നതായിരുന്നു. ഒരു കാലത്ത് കേരളത്തിണ്റ്റെ സാംസ്ക്കാരിക തലസ്ഥാനമായിരുന്ന വടമധുര, സിന്ധുദീപം, കടന്തേരി എന്നും മറ്റും അറിയപ്പെട്ടിരുന്ന കടുത്തുരുത്തിയെ കേന്ദ്രികരിച്ച് മണിപ്രവാളകാലഘട്ടത്തില് രചിക്കപ്പെട്ടതാണ് ഉണ്ണൂനീലി സന്ദേശം. വേണാട്ടിലെ തൃപ്പാക്കുര് മൂപ്പനായ ആദിത്യവര്‍മ്മന്‍ ഉണ്ണൂനീലിയുടെ സന്ദേശവുമായി കണ്ണശ്ശപ്പറമ്പില് നിന്ന് കടുത്തുരുത്തിയിലെ മുണ്ടയ്ക്കല്‍ തറവാട്ടിലേക്ക് യാത്രതിരിക്കുന്നതാണ് ഉണ്ണുനീലി സന്ദേശം. ചങ്ങനാശ്ശേരി ഡോ.സക്കിര്‍ ഹൂസൈന് മേമ്മോറിയല്‍ സ്ക്കൂളധികൃതരുടെ സഹകരണത്തൊടെ സോമദാസന് സാറും മറ്റും ചേര്ന്നോരുക്കിയ ഇതിണ്റ്റെ ദൃശ്യാവിഷ്ക്കാരം ഹൃദയശ്പര്ശിയായിരുന്നു. ഇങ്ങനെ ചരിത്രത്തൊട് വളരെയധികം പ്രതിബ്ദത പുലര്‍ത്തിയിരുന്ന ഒരു മഹത് വ്യക്തിത്വത്തെയാണ് ഇന്നലെ നമ്മുക്ക് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: