പാലാ: റിവര്വ്യൂറോഡിണ്റ്റെ സംരക്ഷണഭിത്തിക്ക് വീണ്ടും ബലക്ഷയം. വലിയപാലത്തിനുസമീപം സംരക്ഷണഭിത്തിയുടെ കെട്ട് അവസാനിക്കുന്ന ഭാഗത്താണ് ഇപ്പോള്‍ കല്‍ക്കെട്ട് തള്ളി അപകടാവസ്ഥയിലായിരിക്കുന്നത്. ഏതാണ്ട് പത്ത് മീറ്ററോളം നീളത്തില്‍ കെട്ട് പുറത്തേയ്ക്ക് തള്ളിയ അവസ്ഥയിലാണ്. നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിണ്റ്റെ ഭാഗമായി സ്റ്റേഡിയം ഭാഗം മുതല്‍ ആര്‍വി പാര്‍ക്ക് ഭാഗം വരെ ഏതാണ്ട് എണ്ണുറു മീറ്റര്‍ നീളത്തില്‍ ളാലെ തോടും മീനച്ചിലാറും കയ്യേറി നിര്‍മ്മിച്ചതാണ് റിവര്‍വ്യൂ റോഡ്. മൂന്നുമാസം മുമ്പ് റോഡിണ്റ്റെ ടൗണ്‍ഹാളിന് പിന്നിലുള്ളഭാഗം തകര്‍ന്നത് വാന്‍ വിവാദത്തിനിടയാക്കിയിരുന്നു. ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്ച്ചികള് പ്രതിഷേധവുമായി രംഗത്തുവന്നു. മന്ത്രി കെ.എം.മാണിയും ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടുന്ന ഉന്നതോദ്യോഗസ്ഥരും അന്ന് സ്ഥലം സന്ദര്‍ശിച്ച് പരിഹാരം നിര്‍ദ്ദേശിക്കുകയും പിഡബ്ള്യൂഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ന്ന ഭാഗം പൊളിച്ചു കെട്ടാന്‍ കരാറുകാരനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കെട്ടു തകര്‍ന്നതില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ശ്രദ്ധയില്‍ പ്പെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥലെ ശാസിക്കുകയും സൂപ്പര്‍വൈസറെ സസ്പെണ്റ്റ് ചെയ്യുകയും ചെയ്തിണ്റ്റെ തീരത്തുകൂടിയുള്ള റിവര്‍വ്യൂറോഡ് ഇപ്പോള്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ്. സംരക്ഷണഭിത്തിക്ക് തുടര്‍ച്ചയായി സംഭവിക്കുന്ന ബലക്ഷയം ജനങ്ങളെ ആശങ്കയിലാക്കുന്നു. കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ് കാത്തുനില്ക്കുന്ന ഭാഗത്താണിപ്പോള്‍ ഭിത്തി തകര്‍ന്നിരിക്കുന്നത്. നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്. നഗരത്തില്‍ തിരക്കേറിയതോടെ വാഹനപാര്‍ക്കിംഗിനും ഇപ്പോള്‍ അധികം പേരും ആശ്രയിക്കുന്നത് റോഡരുകില്‍ ആറ്റുതീരത്തോട് ചേര്‍ന്നുള്ള പുതിയ കല്‍ക്കെട്ടിന് മുകളിലാണ്. സംരക്ഷണഭിത്തി തകര്‍ന്നാല്‍ വാന്‍ ദുരന്തമായിരിക്കും ഫലം. ആറ്റില്‍ ശക്തമായ ഒഴുക്കും കയവുമുളള ഭാഗത്തുകൂടിയാണ് എട്ടുമീറ്ററോളം ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടിയിരിക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ നടപടികള്‍ റിവര്‍വ്യൂ റോഡിണ്റ്റെ നിര്‍മ്മാണത്തില്‍ ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുണ്ടായ അലംഭാവവും വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗം ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ആറ്റിലെ ജലനിരപ്പ് താഴ്ന്നാലുടന്‍ പൊളിച്ചു നിര്‍മ്മിക്കുമെന്നും പിഡബ്യൂഡി എഞ്ചിനീയര്‍ പറഞ്ഞു. സംരക്ഷണഭിത്തിയുടെ ബലക്ഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി, എന്‍സിപി തുടങ്ങിയ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. പിഡബ്ള്യൂഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ജനത്തിരക്കേറിയ പാലാ നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിണ്റ്റെ ഭാഗമായി നദീതീരം കെട്ടി റോഡ് വീതികൂട്ടിയ ഭാഗം തുടര്‍ച്ചയായി മീനച്ചിലാറ്റിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പാലാ വലിയപാലത്തിനുസമീപം അടിഭാഗം മുതല്‍ വലിയ ഉയരമുളള കല്‍ക്കെട്ട് ഇടിഞ്ഞ് ഗുരുതരമായ അവസ്ഥയിലാണ്. ഇതിനുമുമ്പും പ്രൈവറ്റ് ബസ് സ്റ്റാണ്റ്റിനു സമീപമാണ് കെട്ടിടിഞ്ഞതും ഇപ്പോള്‍ കെട്ടിക്കൊണ്ടിരിക്കുന്നതും. നൂറുകണക്കിനു വാഹനങ്ങള്‍ക്കു പുറമേ ശബരിമല തീര്‍ത്ഥാടകരുടെ നിരവധി വാഹനങ്ങളും ഇതുവഴിയാണ് കടത്തിവിടുന്നത്. കല്ക്കെട്ടിടിഞ്ഞതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധസമരമാണ് സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചിലാറിണ്റ്റെ തീരത്തുള്ള ഈ വലിയ കരാറുജോലിയില്‍ വാന്‍ അഴിമതിയും ക്രമക്കേടും അശാസ്ത്രീയമായി നടന്നിട്ടുള്ളതായി ബിജെപി പാലാ നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. പണിയിലെ അപാകതകള്‍ക്കും അഴിമതിക്കും എതിരെ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡണ്റ്റ് പി.പി.നിര്‍മ്മലന്‍, ജന.സെക്രട്ടറി കെ.എന്‍.മോഹനന് എന്നിവര്‍ സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കെട്ടിടിഞ്ഞതുമൂലം അപകടഭീഷണി നേരിടുന്ന ഭാഗത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ താത്കാലിക സംവിധാനം പോലും ഏര്‍പ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കമമെന്നും ഇത്തരം ജനദ്രോഹനടപടികള്‍ക്കെതിരെ പാര്‍ട്ടി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: