കീ്റോ: ഈജിപ്റ്റിലെ സൈനിക ഭരണത്തിനെതിരെ കീ്റോയില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ദിവസവും തുടരുകയാണ്. പ്രകടനക്കാര്‍ കീ്റോയിലെ തഹ്റിര്‍ ചത്വരത്തില്‍ തമ്പടിച്ചിരിക്കുന്നു. ഈയാഴ്ച പ്രകടനക്കാരും സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലില്‍ 22 ആളുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഭടന്മാര് കഴിഞ്ഞ ദിവസം തഹ്റിര്‍ ചത്വരത്തില്‍നിന്ന് പ്രകടനക്കാരെ ഒഴിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനുശേഷം വീണ്ടും അവര്‍ തിരിച്ചെത്തി. അടുത്ത ആഴ്ച തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുന്നത്.
ഫെബ്രുവരിയില്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിനെ പുറത്താക്കിയതിനുശേഷം നടക്കുന്ന ഏറ്റവുമധികം കാലം നീണ്ടുനിന്ന പ്രതിഷേധസമരങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ഈജിപ്റ്റിലെ സേനകളുടെ സുപ്രീം കൗണ്‍സില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായി തങ്ങള്‍ ഭയപ്പെടുന്നുവെന്ന് പ്രകടനക്കാര്‍ അറിയിച്ചു. മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷവും ഫീല്‍ഡ് മാര്‍ഷല്‍ മൊഹമ്മദ് തന്ത്വിയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണകൂടം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കാന്‍ തയ്യാറാവുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. രാത്രിയില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ തെരുവുകളിലുള്ള താല്‍ക്കാലിക ക്ലിനിക്കുകളിലേക്കു മാറ്റി.
ഞായറാഴ്ച സുരക്ഷാ ഭടന്മാര്ക്കു നേരെ കല്ലുകളും പെട്രോള്‍ ബോംബുകളുമെറിഞ്ഞ ജനക്കൂട്ടത്തെ റബര്‍ വെടിയുണ്ടകളും കണ്ണീര്വാതകവുംകൊണ്ടാണ് അവര്‍ നേരിട്ടത്. തഹ്റിര്‍ ചത്വരത്തിന്റെ പ്രകടനക്കാരെ നീക്കം ചെയ്ത നൂറു കണക്കിന് സുരക്ഷാ ഭടന്മാര് അവരുടെ തലയില്‍ ലാത്തികൊണ്ടടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതോടനുബന്ധിച്ച് തലസ്ഥാനമായ കീ്റോയ്ക്കു പുറമെ അലക്സാണ്ഡ്രിയ, സൂയസ്, ആസ്വാന്‍ എന്നീ നഗരങ്ങളിലും ലഹളകളുണ്ടായി. ശനിയാഴ്ച രണ്ട് പേരും ഞായറാഴ്ച 11 പേരും കഴിഞ്ഞ ദിവസം 9 പേരുംഏറ്റുമുട്ടലില് കൊല്ലപ്പെട്ടിരുന്നു. 40 സുരക്ഷാ ഭടന്മാരടക്കം 900 ത്തോളം പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ബാധം നടക്കുമെന്ന് ക്യാബിനറ്റിന്റെ പ്രസ്താവന വ്യക്തമാക്കി. സുരക്ഷാ ഭടന്മാര് പ്രകടനക്കാര്‍ക്കുനേരെ പുലര്‍ത്തുന്ന സംയമനത്തേയും ക്യാബിനറ്റ് പ്രശംസിച്ചു. മുന്‍ പ്രസിഡന്റ് മുബാറക്കിനെതിരെ പ്രതിഷേധിച്ച തഹറിര് ചത്വരത്തില്‍ സ്ഥാനം പിടിക്കാനായിരുന്നു ഇപ്രാവശ്യം പ്രകടനക്കാരുടെ ശ്രമം. എന്നാല്‍ ഈ ആഴ്ച മാത്രമാണ് അവര്‍ക്ക് അവിടെ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞത്. മേറ്റ്ല്ലാ ദിവസങ്ങളിലും ചത്വരത്തില്‍നിന്ന് പോലീസ് പ്രകടനക്കാരെ ഒഴിപ്പിക്കുകയായിരുന്നു. നവംബര്‍ 28-ാം തീയതിയാണ് ഈജിപ്റ്റില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ പ്രക്രിയ മൂന്നു മാസത്തോളം നീണ്ടുനില്‍ക്കും. ഈ മാസമാദ്യം ഭരണത്തിലിരിക്കുന്ന സൈനിക കൗണ്‍സില്‍ ഒരു പുതിയ ഭരണഘടനയുടെ കരട് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം സാധാരണ ജനങ്ങള്‍ക്ക് സൈന്യത്തിനുമേല്‍ നിയന്ത്രണാധികാരം ഉണ്ടായിരിക്കില്ല. ഇക്കാരണത്താല്‍ തന്നെ ഈജിപ്റ്റിന്റെ ജനാധിപത്യം നിലനില്‍ക്കുമോ എന്ന് പ്രകടനക്കാര്‍ക്ക് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: