കൊച്ചി: തമിഴ്നാട് തിരുപ്പൂര്‍ ഭവാനി നഗര്‍ സ്വദേശിനിയായ കവിത (27)യാണ് മദ്യപാനിയായ ഭര്‍ത്താവ് സെന്തിലിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് മക്കളേയും കൂട്ടി വീടുവിട്ടറങ്ങിയത്. മക്കളായ വസന്ത് (4), ശരത് (3), ദക്ഷിണാമൂര്‍ത്തി (5മാസം)എന്നിവരേയും കൂട്ടിയാണ് അകന്ന ബന്ധുവായ പാര്‍വ്വതി അമ്മുമ്മയെത്തേടി കവിത കേരളത്തിലെത്തിയത്. പെയിന്റിങ്ങ് തൊഴിലാളിയായ സെന്തില്‍ നിത്യവും മദ്യപിച്ചുവന്ന് തന്നെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ശകാരിയ്ക്കുകയും ചെയ്യാറൂണ്ടെന്ന് കവിത ജനസേവ അധികൃതരോട് പറഞ്ഞു. അടുത്ത ബന്ധക്കളോ വീട്ടുകാരോ ~ഒരു സഹായത്തിനുപോലും ഇല്ലാത്ത താന്‍ മര്‍ദ്ദനം സഹിക്കവയ്യാതായപ്പോഴാണ് മക്കളേയും കൂട്ടി വീടുവിട്ടിറങ്ങിയതെന്നും പിന്നീട് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തുകയുമായിരുന്നുവെന്ന് കവിത പറഞ്ഞു.
കേരളത്തില്‍ പാര്‍വ്വതി എന്നുപേരായ ഒരു അമ്മൂമ്മതനിയ്ക്കുണ്ടെന്നും എന്നാല്‍ അവര്‍ എവിടെയാണ് താമസിയ്ക്കുന്നതെന്ന് അറിയില്ലെന്നും കവിത പറഞ്ഞു.
ഇന്നലെ വൈകിട്ട് 6 മണിയോടെ മട്ടാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കാണപ്പെട്ട കവിതയേയും മക്കളേയും മട്ടാഞ്ചേരി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സാജന് സേവ്യറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയും പിന്നീട് രാത്രി 9 മണിയോടെ സംരക്ഷണത്തിനായി ജനസേവ ശിശുഭവനില്‍ എത്തിയ്ക്കുകയുമായിരുന്നു.
നിസ്സഹായാവസ്ഥയിലായ യുവതിയുടേയും മക്കളുടേയും ദയനീയ സ്ഥിതി മനസ്സിലാക്കിയ ജനസേവ ചെയര്മാന് ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം ഇവരുടെ താല്‍ക്കാലിക സംരക്ഷണം ജനസേവ ശിശുഭവന് ഏറ്റെടുക്കുകയായിരുന്നു. നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ഇവരെ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ ഹാജരാക്കുമെന്ന് ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: