തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണ ഉത്തരവ് ഉടന്‍ ഇറക്കിയില്ലെങ്കില്‍ ശബരിമല ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നത് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
ഡിസംബര്‍ ഒന്നു മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ സംഘടനയുടെ സംസ്ഥാന നേതാക്കള്‍ സത്യഗ്രഹം ഇരിക്കുമെന്നും സമരസമിതി അറിയിച്ചു. കഴിഞ്ഞ ജുലൈയിലായിരുന്നു സര്‍ക്കാരും കെ.ജി.എം.ഒ.എയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയത്. ഡോക്ടര്‍മാരുടെ ശമ്പളം പരിഷ്ക്കരിക്കാമെന്ന് സര്‍ക്കാര്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ വീണ്ടും സമര രംഗത്തേയ്ക് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: