മുംബൈ: ഐശ്യര്യാ റായ് – അഭിഷേക് ബച്ചന് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്. മുംബൈയിലെ മാറോള്‍ സെവന് സ്റ്റാര്‍ ആശുപത്രിയായ സെവന് ഹില്‍സിലായിരുന്നു ഐശ്വര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ട്വിറ്ററിലൂടെ അഭിഷേക് ബച്ചനാണ് ഇക്കാര്യം അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അഭിഷേകിന്റെ സന്ദേശത്തിലുണ്ട്.
ഒരു സുന്ദരിയായ ഒരു പെണ്‍കുഞ്ഞിന്റെ മുത്തച്ഛനായി എന്ന് ബിഗ് ബിയാണ് ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നാലെ പെണ്‍കുഞ്ഞാണെന്ന് അഭിഷേകും ട്വീറ്റ് ചെയ്യുകയായിരുന്നു. ഇന്ന് വെളുപ്പിനായിരുന്നു പ്രസവം. തിങ്കളാഴ്ച രാത്രിയാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചനും ജയാ ബച്ചനും മകള്‍ ശേത്വ നന്ദ, ഐശ്വര്യയുടെ അച്ഛന് കൃഷ്ണരാജ് റായ്യും അമ്മ വൃന്ദാറായ്, സഹോദരന് ആദിത്യ റായ്യും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടായിരുന്നു.
സെവന്‍സ് ഹില്‍സ് ആശുപത്രിയില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഐശ്വര്യയുടെ പ്രസവത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരുന്നത്. ആശുപത്രിയിലെ അഞ്ചാംനില മുഴുവന്‍ ബച്ചന് കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്നു. നാലും അഞ്ചും നിലകളിലേക്കുള്ള പ്രവേശനം പ്രത്യേക പാസ് മൂലം നിയന്ത്രിച്ചു. ആശുപത്രിയിലെങ്ങും പ്രത്യേക സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുറമേ അമ്പതടി ദൂരം ഇടവിട്ട് സുരക്ഷാ ഭടന്മാരെയും നിയോഗിച്ചിരുന്നു. പ്രവേശനകവാടത്തില്‍ മാത്രം 100 പേര് കാവലുണ്ട്. ആശുപത്രിയിലേക്കുള്ള ഗേറ്റുകളിലൊന്ന് ബച്ചന് കുടുംബത്തിന് മാത്രമാണ്.
ഐശ്വര്യ കുഞ്ഞിന് ജന്മം നല്കിയ വാര്‍ത്തയ്ക്ക് ബച്ചന് ഓദ്യോഗിക സ്ഥിരീകരണം നല്‍കിയതോടെ ബോളിവുഡില്‍ നിന്നും രാഷ്ട്രീയ, ബിസിനസ്സ് മേഖലകളില്‍ നിന്നുമുള്ള പ്രമുഖരുടെ ആശംസകളുടെ പ്രവാഹമായിരുന്നു. അപൂര്‍വ്വ ദിനമായ 11.11.11ന് ശസ്ത്രക്രിയയിലൂടെ ആഷ് കുഞ്ഞിന് ജന്മം നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന ആരോപണവുമായി ബച്ചന് കുടുംബം രംഗത്തെത്തിയിരുന്നു. വാതുവെയ്പ്പ് മേഖലയില്‍ മാത്രം ഇതുമായി ബന്ധപ്പെട്ട് 150 കോടിയോളം രൂപയുടെ പ്രവചനം നടന്നെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: