റാഞ്ചി: ജാര്‍ഖണ്ഡില്‍ മലയാളി കന്യാസ്ത്രീ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി അംഗമായ വല്‍സ ജോണ്‍ (53) ആണ് മരിച്ചത്. കൊച്ചി കാക്കനാടിനു സമീപം വാഴക്കാല സ്വദേശിയാണ് വല്‍സ ജോണ്‍. പുലര്‍ച്ചെ രണ്ടു മണിയ്ക്കു താക്കൂറിലെ താമസസ്ഥലത്തു വച്ചാണു സംഭവം.
കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളെന്നാണ് പ്രാഥമിക നിഗമനം. വര്‍ഷങ്ങളായി ആദിവാസികള്‍ക്കൊപ്പം കുടില്‍ക്കെട്ടി താമസിച്ചു പ്രേക്ഷിത പ്രവര്‍ത്തനം നടത്തി വരുകയായിരുന്നു വല്‍സ ജോണ്‍. രണ്ടു മാസം മുന്‍പു വാഴക്കാലയിലെ കുടുംബവീട്ടില്‍ എത്തിയിരുന്നു.
മരണവാര്‍ത്ത അറിഞ്ഞ ബന്ധുക്കള്‍ ജാര്‍ഖണ്ഡിലേക്കു തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: